ആട് ആന്റണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും, കൊല്ലം പരവൂര്‍ കോടതിയിലാണ് ഹാജരാക്കുക

പിടിയിലായ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊല്ലം പരവൂര്‍ കോടതിയിലാണ് ഹാജരാക്കുക. ഇയാളെ രണ്ടാഴ്ച്ചത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും. ആട് ആന്റണി കൂടുതല്‍ കേസുകളില്‍ കുറ്റ സമ്മതം നടത്തിയതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
തമിഴ്‌നാട്ടില്‍ സ്ഥലം വാങ്ങുന്നതിനായാണ് മോഷണം നടത്തിയതെന്ന് ആട് ആന്റണി പറഞ്ഞതായും പോലീസ് അറിയിച്ചു. ഷിര്‍ദിയിലെ ക്ഷേത്രത്തില്‍ പ്രസാദ വില്‍പനക്കാരനായും ഇയാള്‍ താമസിച്ചതായാണ് വിവരം. ആ സമയത്ത് ആന്റണി സ്വീകരിച്ച പേര് ശ്രീനിവാസ ശാസ്ത്രികള്‍ എന്നായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആന്റണിയെ പാലക്കാട് ഗോപാലപുരത്തെ ഭാര്യവീട്ടില്‍ വച്ചാണ് പിടികൂടിയത്. കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ചിറ്റൂര്‍ ഗേപാലപുര ചെക്‌പോസ്റ്റിനു സമീപമുള്ള ഭാര്യവീട്ടിലെത്തിയ ആന്റണിയെ രാവിലെ എട്ടോടെയാണ് ജില്ലാ ്രൈകംസ്‌ക്വാഡും സ്‌പെഷല്‍ബ്രാഞ്ചും ചേര്‍ന്ന് പിടികൂടിയത്. വീട്ടിലേക്കു കയറുമ്പോഴായിരുന്നു അറസ്റ്റ്. പാലക്കാട്ടെ മറ്റൊരു ഭാര്യയിലുളള മകനെ കാണാനെത്തിയതായിരുന്നു ആന്റണി. സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.എല്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
2012 ജൂണ്‍ 25ന് കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ ഒരു വാനില്‍ നിറയെ മാരകായുധങ്ങളുമായി വന്ന ആട് ആന്റണിയെ കസ്റ്റഡിയില്‍ എടുക്കുകയും, ജീപ്പില്‍ കയറ്റുന്നതിനിടയില്‍ എ.എസ്.ഐ. ജോയി,ഡ്രൈവര്‍ മണിയന്‍ പിള്ള എന്നിവരെ കുത്തി രക്ഷപെടുകയായിരുന്നു. കുത്തേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു.
കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇയാളെ പിടികൂടാന്‍ നേതൃത്വം നല്‍കിയ എല്ലാ പൊലീസുകാരെയും അഭിനന്ദിക്കുന്നു. പൊലീസുകാര്‍ക്ക് വേണ്ട പാരിതോഷികം നല്‍കുന്നതാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha