Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...

ഒരു രക്ഷയുമില്ല... ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന് പ്രചാരണം; ശക്തമായ നടപടിയെടുത്ത് കോണ്‍ഗ്രസ്; നടപടിയ്ക്ക് പുല്ല് വില കല്‍പിച്ച് എംഎല്‍എമാര്‍; എത്ര വിശ്വസിച്ച് സ്ഥാനാര്‍ത്ഥിയാക്കിയാലും അവര്‍ ബിജെപിയിലേക്ക് കൂറ് മാറുന്നത് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നു

11 JULY 2022 10:33 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് വലിയ നഷ്ടമാണ് ഓരോ സംസ്ഥാനത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ തന്നെ ഓരോരുത്തരേയും ദൈവത്തിന്റെ മുമ്പില്‍ സത്യ പ്രതിജ്ഞ ചെയ്യിക്കുന്ന ചിത്രങ്ങള്‍ നേരത്തെ പ്രചരിച്ചതാണ്. എന്നാല്‍ ആ സത്യപ്രതിജ്ഞയൊക്കെ ജയിച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മറന്ന് പോകുന്നു. അതാണ് ഗോവയില്‍ സംഭവിക്കുന്നത്.

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്കെന്ന പ്രചാരണം ശക്തമായിരിക്കുകയാണ്. അതോടൊപ്പം നടപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തിയ മൈക്കല്‍ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് നീക്കി.

പിസിസി ആസ്ഥാനത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ലോബോയെ അടിയന്തരമായി സ്ഥാനത്ത് നിന്നും നീക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടൂ റാവു അറിയിച്ചത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗംബര്‍ കാമത്തും ലോബോയും പാര്‍ട്ടിക്കെതിരെ ഗൂഢാലോചന നടത്തി. ഇരുവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇരുവരും ബിജെപിക്കായി പ്രവര്‍ത്തിച്ചുവെന്നും വന്‍ തുക വാഗ്ദാനം ചെയ്താണ് എം എല്‍ എ മാരെ റാഞ്ചിയതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടൂ റാവു ആരോപിച്ചു.

ആരാധനലായങ്ങളില്‍ പോയി സത്യം ചെയ്ത എംഎല്‍എമാര്‍ ദൈവ നിന്ദകൂടിയാണ് ഇപ്പോള്‍ ചെയ്യുന്നത്. നിലവിലെ സാഹചര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു . കൂറ് മാറിയവര്‍ക്കെതിതെ നിയമ നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ദിന്റെ പ്രതികരണം.

നിയമസഭാ സമ്മേളനത്തിന് മുമ്പ് പല എംഎല്‍എമാരും തന്നെ കാണാന്‍ വരാറുണ്ടെന്നാണ് മൈക്കല്‍ ലോബോയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കാരിക്കെയാണ് ഗോവയില്‍ വന്‍ രാഷ്ട്രീയ നാടകങ്ങള്‍ ശക്തമായത്. 11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരെങ്കിലും ബിജെപിയിലേക്ക് പോവുമെന്നായിരുന്നു അഭ്യൂഹം. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോയുമെല്ലാം ബിജെപിയിലേക്ക് പോകുകയാണെന്നാണ് സൂചന.

നിലവില്‍ അഞ്ച് എംഎല്‍എമാരാണ് പിസിസി ഓഫീസിലെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ ഇപ്പോഴും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. ലോബോയുടെ ഭാര്യയും എംഎല്‍എയുമായ ദലൈല അടക്കം നാല് എംഎല്‍എമാരാണ് ബിജെപി മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചേര്‍ന്നിട്ടുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത്. ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതായിരുന്നു പാര്‍ട്ടി മാറ്റത്തിന് കാരണം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദിഗംബര്‍ കാമത്തിന് പകരം മൈക്കള്‍ ലോബോയെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവാക്കിുകയായിരുന്നു. കൂറ് മാറ്റം സര്‍ക്കാരിന്റെ ഭാവിയെ ബാധിക്കില്ലെങ്കിലും ഓഗസ്റ്റില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ട സാഹചര്യത്തില്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ നിര്‍ണായകമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം  (11 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു മരണം  (23 minutes ago)

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (41 minutes ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (1 hour ago)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (1 hour ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (1 hour ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (2 hours ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (7 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (7 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (7 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (7 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (7 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (8 hours ago)

കഞ്ചാവ് കൈവശം വച്ചകേസില്‍ നടന്‍ ടിനി ടോമിന്റെ മകനുള്‍പ്പെടെ 3 പേര്‍ പിടിയില്‍  (9 hours ago)

Malayali Vartha Recommends