ഫയര്‍ഫോഴ്‌സില്‍ ഇന്ന് ഉന്നതതലയോഗം; 72 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നീക്കം

ഡി.ജി.പി ജേക്കബ് തോമസിനെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസസില്‍നിന്ന് മാറ്റിയതിനു പിന്നാലെ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ഉന്നതതലയോഗം ചേരുന്നു.സുരക്ഷാപ്രശ്‌നങ്ങളാല്‍ അനുമതി നല്‍കാനാവില്‌ളെന്ന് ജേക്കബ് തോമസ് നോട്ടീസ് നല്‍കിയ 77 കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കലാണ് ബുധനാഴ്ചത്തെ യോഗത്തിന്റെ മുഖ്യ അജണ്ട.
ആഭ്യന്തരവകുപ്പ് ഉന്നതന്റെ പ്രത്യേക നിര്‍ദേശപ്രകാരം ചേരുന്ന യോഗത്തില്‍ സംസ്ഥാനത്തെ എല്ലാ ഡിവിഷനല്‍ ഓഫിസര്‍മാരും പങ്കെടുക്കുന്നുണ്ട്. സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെയും നടപടിക്രമങ്ങള്‍ അട്ടിമറിച്ചും പണിത കെട്ടിടങ്ങള്‍ക്ക് ഉടന്‍ അനുമതി നല്‍കണമെന്നാണ് പുതിയ ഡയറക്ടര്‍ ജനറല്‍ അനില്‍കാന്തിന് ലഭിച്ച ഉന്നത നിര്‍ദേശം.
ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സമ്മര്‍ദം ശക്തമാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഫയലുകളില്‍ വേഗം തീര്‍പ്പാക്കണമെന്നും നിര്‍ദേശമുണ്ട്.സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ക്ക് പ്രാഥമിക അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കെതിരെ ജേക്കബ് തോമസ് നടപടി ശിപാര്‍ശ ചെയ്തിരുന്നു. ശിപാര്‍ശകള്‍ തള്ളി ഉദ്യോഗസ്ഥര്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കണമെന്ന ഫ്‌ളാറ്റ് ഉടമകളുടെ ആവശ്യവും യോഗത്തില്‍ പരിഗണിച്ചേക്കും.
കെട്ടിടനിര്‍മാണത്തില്‍ പാലിക്കേണ്ട നാഷനല്‍ ബില്‍ഡിങ് കോഡ് (എന്‍.ബി.സി) മറികടന്ന് പണിയുന്ന കെട്ടിടങ്ങള്‍ താമസക്കാര്‍ക്കുതന്നെ ഭീഷണി ആയേക്കുമെന്ന വിലയിരുത്തലിലാണ് ജേക്കബ് തോമസ് അനുമതി നിഷേധിച്ചത്. എന്നാല്‍, സുരക്ഷക്ക് പ്രാധാന്യം നല്‍കിയാല്‍ കെട്ടിടനിര്‍മാണമേഖല സ്തംഭനത്തിലാകുമെന്നാണ് നിര്‍മാതാക്കളുടെ നിലപാട്. മൂന്നുനിലയില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കണമെങ്കില്‍ എന്‍.ബി.സി മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജേക്കബ് നിലപാട് കടുപ്പിച്ചതോടെ നിര്‍മാതാക്കള്‍ വെട്ടിലായി. ഇതോടെയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ കെട്ടിടനിര്‍മാതാക്കള്‍ ചരടുവലി ശക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha