പെണ്‍സുഹൃത്തിനെ കാണാന്‍ പോയതിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിന്റെ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്...

പെണ്‍സുഹൃത്തിനെ കാണാന്‍ പോയതിന് ശേഷം ദുരൂഹ സാഹചര്യത്തില്‍ കാണാതായ തിരുവനന്തപുരം മൊട്ടമൂട് സ്വദേശി കിരണിന്റ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് . ആഴിമല കടല്‍തീരത്തേക്ക് ഓടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ ശേഷം ആഴിമലക്ക് സമീപം വെച്ച് കിരണിനെ കാണാതാവുകയായിരുന്നു. പെണ്‍കുട്ടിയുമായി കിരണിന് ഒരു വര്‍ഷമായി സൗഹൃദമുണ്ടെന്നാണ് പൊലീസ് ഭാഷ്യം .
ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൊട്ടമൂട് സ്വദേശിയായ കിരണ്‍ ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ആഴിമലയിലുള്ള പെണ്‍ സുഹൃത്തിനെ കാണാനെത്തുന്നത്.
കിരണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇതിനു മുമ്പ് ആഴിമല കടല്‍ത്തീരത്തുള്ള പെണ്‍കുട്ടിയുടെ വീടിനു മുന്നിലെത്തിയത്. മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടി.
കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ആഴിമലയിലെ ഒരു ആയൂര്‍വ്വേദ റിസോര്‍ട്ടിലെ സിസിടിവിദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ കിരണ്‍ കടല്‍തീരത്തേക്ക് ഓടുന്ന ദൃശ്യങ്ങളാണുള്ളത്. പക്ഷെ ആരും പിന്തുടരുന്നില്ല.
ആഴിമല തീരത്തെത്തിയപ്പോഴേക്കും മര്‍ദ്ദനം ഭയന്ന കിരണ്‍ കടല്‍തീരത്തേക്ക് ഓടിയിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. പക്ഷെ മകനെ തട്ടികൊണ്ടുപോയ കാര്യവും കാണാതായതുമെല്ലാം ഒപ്പമുണ്ടായിരുന്നവര്‍ പൊലീസില്‍ പരാതി നല്‍കുന്നതുവരെ ബന്ധുക്കളോട് പറഞ്ഞിരുന്നില്ല.
ഒരു വര്‍ഷമായി കിരണും പെണ്‍കുട്ടിയും തമ്മില്‍ പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇടക്ക് കിരണിന്റെ ഫോണ്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കിരണ്‍ നേരിട്ട് കാണാനെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വീട്ടിലേക്ക് വരരുതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ കിരണിന്റെ അച്ഛനെ വിളിച്ച താക്കീത് ചെയ്തിരുന്നു. ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം വീടിന് മുന്നില്‍ കിരണും സുഹൃത്തുക്കളുമെത്തിയത് പെണ്‍കുട്ടി സഹോദരനെ വിളിച്ചറിയിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























