ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ കോടിയേരിയും ബിജു രമേശും ഗോകുലം ഗോപാലനും ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തല്‍

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് വരുത്തി തീര്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണനും ബിജു രമേശും ഗോകുലം ഗോപാലനും ഗൂഢാലോചന നടത്തിയെന്ന് ശിവഗിരി ആക്ഷന്‍ കൗണ്‍സില്‍ മുന്‍ ജനറല്‍ സെക്രട്ടറി കെ.എ.ബാഹുലേയന്‍. കായംകുളത്ത് വച്ചാണ് ഗുഢാലോചന നടത്തിയതെന്നും ബാഹുലേയന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാഹുലേയന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കമ്മ്യുണിസ്റ്റ് നേതാവായ പി.സുധാകരന്റെ ചരമവാര്‍ഷിക പരിപാടി കായംകുളത്ത് നടന്ന ദിവസമാണ് ഗൂഢാലോചന നടത്തിയതെന്ന് കെ.എ ബാഹുലേയന്‍ ആരോപിച്ചു. കോടിയേരിയും ഗോകുലം ഗോപാലനും ബിജു രമേശും അന്ന് ഒരുമിച്ചുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസമാണ് ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബിജു രമേശ് രംഗത്തുവന്നത്. രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാനുള്ള എസ്എന്‍ഡിപിയുടെ ശ്രമങ്ങള്‍ക്ക് തടയിടാനാണ് മൂവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്. കായംകുളത്ത് ഇവര്‍ മൂവരും ചര്‍ച്ച നടത്തിയ വിവരം പി. സുധാകരന്റെ മകന്‍ തന്നോട് പറഞ്ഞുവെന്നും ബാഹുലേയന്‍ വെളിപ്പെടുത്തി. ശിവഗിരി മഠവുമായും സ്വാമി ശാശ്വതീകാനന്ദയുമായും വളരെയേറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയാണ് ബാഹുലേയന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha