വെള്ളായണി കായലില്‍ വള്ളംമറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളെ കാണാതായി

വെള്ളായണി കായലില്‍ ചൊവ്വാഴ്ച രാത്രി വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളെ കാണാതായി. ഊക്കോട് വാഴവിള തെക്കെ കാവുവിള വീട്ടില്‍ പരേതനായ ശേഖരന്റെയും തങ്കിയുടെയും മകനായ ശരത് ശേഖര്‍ (33) ആണ് മരിച്ചത്. വാഴവിള കാട്ടുവിള വീട്ടില്‍ ഭാസ്‌കരന്‍ ശ്യാമള ദമ്പതിമാരുടെ മകന്‍ ഉണ്ണിയെന്ന് വിളിക്കുന്ന സതീഷി (34) നെയാണ് കാണാതായത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടുകൂടി വാഴവിള കായല്‍ തീരത്താണ് സംഭവം.
വൈകുന്നേരമാണ് ഇവരുള്‍പ്പെടെയുള്ള അഞ്ചംഗ സംഘം കായല്‍ക്കരയിലെത്തിയത്. ശരത്‌ശേഖറും സതീഷും വള്ളത്തില്‍ കയറി തുഴയുകയായിരുന്നു. നൂറുമീറ്റര്‍ അകലെവച്ച് വള്ളം മറിഞ്ഞു. നിലവിളി കേട്ട് കരയിലുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ശരത് ശേഖറിനെ വെള്ളത്തില്‍ നിന്നും കരയ്ക്ക് കയറ്റിയെങ്കിലും മരിച്ചിരുന്നു. പിന്നീട് കരയില്‍ നിന്നും മറ്റൊരു വള്ളവുമായി കാണാതായ സതീഷിനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
നാട്ടുകാരനായ സുധീഷാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമിറങ്ങിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ശാന്തിവിള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. വീടിന്റെ മേല്‍ക്കൂരയുടെ പണിചെയ്യുന്ന ആളാണ് മരിച്ച ശരത് ശേഖര്‍. കാണാതായ സതീഷ് കേബിള്‍ പണിക്കാരനാണ്. ശരത് ശേഖറിന്റെ സഹോദരന്‍ ശ്യാം ശേഖരന്‍ .
തിരച്ചില്‍ നടത്തുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘമെത്തിയെങ്കിലും വെളിച്ചക്കുറവ് കാരണം രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടില്ല. രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha