അത് ബീഫ് കറിയല്ല, ഉള്ളിക്കറിയാണ്... ചിത്രത്തിനുള്ള വിശദീകരണവുമായി കെ. സുരേന്ദ്രന്‍ രംഗത്ത്

ബീഫ് വിഷയമാണ് രാജ്യമെമ്പാടും ഇപ്പോള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനമായി ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് ബിജെപി നേതാവ് കെ. സുരേന്ദ്രനാണ്. കെ. സുരേന്ദ്രനും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ചിത്രം ഇപ്പോള്‍ വൈറലാണ്. സുരേന്ദ്രന്‍ കഴിക്കുന്നത് ബീഫ് ആണെന്നാണ് പലരും ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ അതിനുള്ള വിശദീകരണമാണ് ഫെയ്‌സ് ബുക്കിലൂടെ സുരേന്ദ്രന്‍ നല്‍കിയത്. ചിത്രത്തില്‍ കാണുന്നത് ബീഫ് അല്ലെന്നും ഉള്ളിക്കറിയാണെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്നും ജീവിതത്തില്‍ ബീഫ് കഴിച്ചിട്ടില്ലെന്നുമാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയും സോഷ്യല്‍ മീഡിയയില്‍ \'ബീഫ് കഴിക്കുന്ന കേരളത്തിലെ ബിജെപി നേതാവ്\' എന്നു പറഞ്ഞു ഡല്‍ഹി വരെ വൈറലായിരുന്നുവെന്നും അദ്ദഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha