മൂന്നാര്‍ സമരം: ആറാം പിഎല്‍സി യോഗം ഇന്ന്

മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് പരിഹാരം കണ്ടെത്തുന്നതിനായി പിഎല്‍സി യോഗം ഇന്നും ചേരും. മന്ത്രിമാരായ ഷിബു ബേബി ജോണും ആര്യാടന്‍ മുഹമ്മദുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക. തോട്ടം തൊഴിലാളികളുടെ മിനിമം വേതനം 500 രൂപയാക്കണമെന്നാണ് ട്രേഡ് യൂണിയനുകളുടെ ആവശ്യം. അതേസമയം നിലവിലെ കൂലിയില്‍ നിന്ന് 32 രൂപ മാത്രമേ വര്‍ധിര്‍പ്പിച്ച് നല്‍കാനാകുകയുളളുവെന്നാണ് തോട്ടമുടമകളുടെ നിലപാട്.
എന്നാല്‍ തോട്ടമുടമകളുടെ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ട്രേഡ് യൂണിയനുകളും മൂന്നാറില്‍ സമരം നടത്തുന്ന പൊമ്പിളൈ ഒരുമൈയും വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തില്‍ നടക്കുന്ന ആറാമത്തെ പിഎല്‍സി യോഗമാണ് ഇന്നത്തേത്. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ റോഡ് ഉപരോധമടക്കമുള്ള സമര രീതിയിലേക്ക് മാറുമെന്ന് പൊമ്പിളൈ ഒരുമൈ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha