ശ്രീലേഖയും ദിലീപും ഉറ്റചങ്ക്സ്? വാട്സാപ്പ് ചാറ്റുകൾ പുറത്തേക്ക്... കള്ളങ്ങളെല്ലാം പൊക്കി പോലീസ്... ഇനി അറസ്റ്റ്? കഷ്ടം..

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി തന്റെ യൂട്യൂബ് ചാനലിലൂടെ മുൻ ഡിജിപി ആർ. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയല്ലെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയാകവേ ആണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത് വന്നിരിക്കുന്നത്.
ഇതിനുപിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നത് ഏറെ നടുക്കുന്നു. പോലീസിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് പണവും സ്വാധീനവുമുള്ള പ്രതികളുമായി അടുത്ത ബന്ധമുണ്ടന്നതിനെ സ്ഥാപിക്കുന്ന തരത്തിലുള്ള ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
റിപ്പോർട്ടർ ചാനലാണ് ഇന്നലെ രാത്രി വാട്‌സാപ്പ് ചാറ്റുകൾ പുറത്തുവിട്ടത്. മുംബൈയ് ഫോറൻസിക് ലാബിൽ ദിലീപിന്റെ ഫോണുകളുടെ മിറർ ഇമേജ് എടുത്തപ്പോൾ ലഭിച്ചതാണിത് എന്നാണ് കരുതുന്നത്. 2021മേയ് 23ന് രാവിലെ 10.22നാണ് ദിലീപ് ശ്രീലേഖയ്ക്ക് ആദ്യം മെസേജ് അയച്ചത്.
ആ വാട്‌സാപ്പ് ചാറ്റിന്റെ ഉള്ളടക്കം ഇതാണ്,.,..
'' മാഡം, സുഖമെന്ന് കരുതുന്നു, ഞാൻ ദിലീപാണ്... നടൻ'' എന്നു പറയുന്നു. ഉച്ചയ്ക്ക് 2.12ന് വീണ്ടും വിളിച്ചിരുന്നു. ''ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേ"" എന്ന് മെസേജും അയച്ചു. 3.39ന് ശ്രീലേഖ മറുപടിയായി യൂട്യൂബ് ചാനലിന്റെ ലിങ്ക് അയച്ചു. സമയം കിട്ടുമ്പോൾ കണ്ടു നോക്കണമെന്നും പറയുന്നുണ്ട്. 3.41ന് തന്നെ ദിലീപിന്റെ മറുപടി: തീർച്ചയായും മാഡം. യൂ ട്യൂബ് ചാനൽ തുടങ്ങിയ വിവരം 2021 ജൂലായ് ഒന്നിന് വീണ്ടും മെസേജ് ആയി ശ്രീലേഖ അറിയിക്കുന്നുണ്ട്. ''ഇതെന്റെ സ്വന്തം യൂട്യൂബ് ചാനലാണ്. ഷെയറും സബ്സ്ക്രൈബും ചെയ്യണം.""
ഈ ചാറ്റുകൾ കാണുമ്പോൾ തന്റെ യൂട്യൂബ് ചാനലിന് കൂടുതൽ മൈലേജ് ലഭിക്കാൻ വേണ്ടി മനപൂർവ്വം സൃഷ്ടിച്ച വിവാദമാണോ അതോ അന്വേഷണത്തെ വഴിതിരിക്കാൻ കരുതികൂട്ടി ഉണ്ടാക്കിയ സ്ക്രിപ്റ്റ് ആണോ എന്നൊക്കെയുള്ള സംശയങ്ങൾ പലർക്കും ഉണ്ടായേക്കാം. എന്തായിരുന്നാലും ഒരു പോലീസ് ഉദ്യോഗസ്ഥ നിയമവാഴ്ചയേയും അതുപോലെ പോലീസിന്റെ ആത്മാർത്ഥതയേയും ചോദ്യം ചെയ്ത് കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. ഇതിനുള്ള ഉത്തരം ആഭ്യന്തരവകുപ്പ് മന്ത്രി തന്നെയാണ് പറയേണ്ടത്.
ഇതേസമയം, മുൻ ഡിജിപി ആർ. ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടി. വിഷയത്തിൽ ലഭിച്ച നിയമോപദേശം ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. ശ്രീലേഖയുടെ മൊഴിയെടുക്കാതെ അന്വേഷണം മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉന്നയിക്കുമെന്നും ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്തണമെന്നുമാണ് ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.
ദിലീപിനെതിരെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കഴിഞ്ഞദിവസം ആരോപിച്ചത്. ദിലീപിനെതിരെ തെളിവില്ല, പൊലീസ് വ്യാജ തെളിവുകൾ ഉണ്ടാക്കി, നടനും പൾസർ സുനിയും ഒന്നിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ് സൃഷ്ടി, ജയിലിൽ സുനിക്ക് ഫോൺ കൈമാറിയത് പൊലീസുകാരനാണെന്നുമൊക്കെയായിരുന്നു മുൻ ഡിജിപിയുടെ ആരോപണങ്ങൾ. കേസിന്റെ നിർണായക ഘട്ടത്തിലാണ് ആരോപണവുമായി ശ്രീലേഖ രംഗത്തെത്തിയത്. ഇതിനെതിരെ പ്രോസിക്യൂഷനും പൊലീസും കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.
അതേസമയം ഈ വാട്സ്ആപ്പ് ചാറ്റുകളുടെ ആധികാരികത ഉറപ്പിക്കാനായിട്ടില്ല. ഇക്കാര്യം അന്വേഷണ സംഘം പരിശോധിക്കും. അതിനിടെ വിവാദ യൂട്യൂബ് വീഡിയോയുടെ പേരില്‍ ആര്‍.ശ്രീലേഖ ഐപിഎസിനെതിരെ പോലീസിന് പരാതി നല്‍കി. സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തുവിട്ട വീഡിയയിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പ്രൊഫ: കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരെ തൃശൂര്‍ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.
മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഐപിഎസ് ഉന്നയിച്ച് ആരോപണങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കേസിലെ പ്രതിയെ ന്യായീകരിച്ചുകൊണ്ട് സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ വീഡിയോ പുറത്തുവിട്ടത്.ചലച്ചിത്ര-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ നിന്ന് നിരവധിപേര്‍ ശ്രീലേഖയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ.
ദിലീപിന് എതിരെ തെളിവില്ലെന്നും പൊലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും അവര്‍ ആരോപിച്ചു. ദിലീപിനെ ശിക്ഷിക്കാന്‍ തെളിവുകള്‍ ഇല്ലാതെ വന്നതോടെയാണ് പുതിയ ഗൂഢാലോചന കേസ് ഉയര്‍ന്നുവന്നത്. കൃത്യം ചെയ്ത പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവില്ല. പള്‍സര്‍ സുനിയുടെ ഭാഗത്തുനിന്ന് മുമ്പും ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുണ്ട്. ജയിലിനകത്ത് പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയത് പൊലീസുകാരന്‍ ആണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























