തങ്ങളുടെ കഴിവ് എന്തിലാണെന്ന് ഒരു അവസരത്തില്‍ എല്ലാവരും മനസ്സിലാക്കും... കളിയാക്കിയവര്‍ അഭിനന്ദിക്കുകയും ചെയ്യും

ചേര്‍ത്തല അരീപ്പറമ്ബ് ചക്കാലവെളിയില്‍ പ്രമോദ് കുമാറിനു പണ്ടുമുതലേ അഭിനയത്തോടു കമ്ബമുണ്ട്. നാട്ടിലെ ദ്രാവിഡഗോത്രം നാടകസമിതിയില്‍ അംഗമായിരുന്നു. അന്ന് അഭിനയം കണ്ടു കൂട്ടുകാര്‍ ഗംഭീരമെന്നു പറഞ്ഞു. അന്നുതുടങ്ങിയതാണ് സിനിമ ആലോചന. അങ്ങനെ കൊച്ചിയില്‍ സിനിമ ഒഡീഷനു പോകുന്നത് പതിവായി. പക്ഷേ, ഒന്നിലും അവസരം ലഭിച്ചില്ല.
കളിയാക്കലുകളുടെ പെരുമഴക്കാലമായി. ചില, ഒഡീഷന്‍കാര്‍ ഓടിച്ചുവിട്ടു. പിന്നെ ജീവിക്കാനായി ഫോട്ടോസ്റ്റാറ്റ് കട, ഇന്റര്‍നെറ്റ് കഫേ, തുണിക്കട, മീന്‍ കച്ചവടം. അങ്ങനെ പൊട്ടിയ ബിസിനസുകള്‍ നീണ്ടുപോകുന്നു അപ്പോഴാണ് വിദേശത്തുപോയാല്‍ നല്ല ശമ്ബളം കിട്ടുമെന്നുകേട്ടത് നേരെ സൗദിയിലേക്കു വിട്ടു. പോയവേഗത്തില്‍ തന്നെ തിരിച്ചുപോന്നു. ഒടുവില്‍, നാട്ടിലെത്തി മെഡിക്കല്‍ റെപ്പായി.
അത്യാവശ്യം വരുമാനമൊക്കെയായി പച്ചപിടിച്ചു വരുമ്‌ബോഴതാ 'കോവിഡ് എന്ന മഹാമാരി വരുന്നത് . അതോടെ ആ പണിയും പോയി.അങ്ങനെ എന്തുചെയ്താലും പൊട്ടുന്ന പ്രമോദ് എന്ന 'പ്രശസ്തി' നാട്ടിലാകെ പടര്‍ന്നു.അങ്ങനെ വീട്ടില്‍ വെറുതേയിരിക്കുന്ന സമയത്ത് വീഡിയോകള്‍ ചെയ്തു യൂട്യൂബിലേക്കു ഇട്ടത് അത്ഭുതമെന്ന് പറയട്ടെ ആ വീഡിയോ അങ്ങ് കേറി ക്ലിക്കായി .
തനി നാടന്‍ സംസാരവും നാട്ടുവിശേഷങ്ങളുമൊക്കെയായി 'കരിക്ക്' യൂട്യൂബില്‍ ഹിറ്റായത്. ചേര്‍ത്തലയിലെ നാടന്‍ ഭാഷയില്‍ അത്തരം വീഡിയോകള്‍ ചെയ്താലോ എന്ന ചിന്തവന്നു. അങ്ങനെ, കൂട്ടുകാരുമായി ചേര്‍ന്ന് അതിനു തുടക്കമിട്ടു. വീട്ടില്‍നിന്നു പുറത്തിറങ്ങാനാകാത്ത അവസ്ഥ. ഒടുവില്‍ വീടുതന്നെ ലൊക്കേഷനായി.
ക്യാമറയ്ക്കു മുന്നിലും പിന്നിലും വീട്ടുകാരും. പ്രമോദ് കുമാര്‍, ഭാര്യ വിഷ്ണുപ്രിയ, മക്കളായ ആറാംക്ലാസുകാരി നിരഞ്ജന (നിച്ചു), മൂന്നാംക്ലാസുകാരന്‍ നിരഞ്ജന്‍ (നന്ദു) എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഒപ്പം വിഷ്ണുപ്രിയയുടെ അച്ഛന്‍ കാര്‍ത്തികേയനും അമ്മ ചന്ദ്രികയും സഹോദരന്‍ വിഷ്ണുവുമൊക്കെ സഹ അഭിനേതാക്കളായെത്താറുണ്ട്. നജിത്ത്, അരുണ്‍, ജിത്ത്, സിബി. ക്യാമറയ്ക്കു മുന്നിലും പിന്നിലും ഈ കൂട്ടുകാരുമുണ്ട്.
ഇപ്പോള്‍ അരീപ്പറമ്ബിലെ വീട് റോഡരികിലായതിനാല്‍ എപ്പോഴും വാഹനങ്ങളുടെ ഹോണടിശബ്ദമുണ്ട്. അതു ലൈവ് ഡബ്ബിങ്ങിനു തടസ്സമായതോടെയാണ് മാടയ്ക്കലുള്ള ഉള്‍പ്രദേശത്ത് വീടെടുത്തത്. 'വിഷ്ണുപ്രിയപ്രമോദ് ഉപ്പ്' എന്ന പേരില്‍ രണ്ടാമതൊരു ചാനലും തുടങ്ങി. ആദ്യ ചാനലിനെക്കാള്‍ റീച്ച് ഇതിനാണ്. 3.65 ലക്ഷം പേരാണു സ്ഥിരം കാഴ്ചക്കാര്‍.
രണ്ടുചാനലിന്റെയും ചില വീഡിയോകള്‍ക്ക് രണ്ടുചാനലും കണ്ടു സിനിമക്കാരില്‍ ചിലര്‍ വിളിച്ചിരുന്നു. 'കവി ഉദ്ദേശിച്ചത്' എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ പുതിയ ചിത്രത്തിലേക്ക് ഇരുവര്‍ക്കും ക്ഷണവുമുണ്ടായിരുന്നു. പക്ഷേ, വിഷ്ണുപ്രിയയ്ക്കു കോവിഡ് ബാധിച്ചതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. പക്ഷെ ഇവര്‍ക്ക് സിനിമയില്‍ അഭിനയിക്കുകയല്ല, സ്വന്തമായി ഒരു സിനിമ ചെയ്യുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha

























