പിണറായിയെ എടുത്തിട്ട് കുടഞ്ഞ് ഹൈക്കോടതി കുട്ടി സഖാവിനെ സംരക്ഷിച്ച പൊലീസിനും കിട്ടി..

ഇന്ന് ഹൈക്കോടതി കേരളാ പോലീസിനെ എടുത്തിട്ടലക്കുന്നതാണ് കണ്ടത്. കുട്ടി സഖാവിനെതിരായ അന്വേഷണം നീട്ടിക്കൊണ്ടു പോയതിനാണ് ഹൈക്കോടതി കേരളാ പോലീസിനെ ഇങ്ങനെ കുടഞ്ഞത്. കോടതിയുടെ ഈ വിമര്‍ശനങ്ങള്‍ പിണറായിയുടെ കരണത്തേറ്റ അടിയായിട്ടാണ് പലരും വിലയിരുത്തുന്നത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്‌ക്കെതിരായ കേസിലാണ് കേരളാ പൊലീസിന് ഹൈക്കോടതിയില്‍ നിന്ന് കിട്ടിയത്. 2018ല്‍ നടന്ന സംഭവത്തില്‍ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്തത് അത്ഭുതകരമാണെന്ന് ഹൈക്കോടതി പറഞ്ഞത് സംസ്ഥാന സര്‍ക്കാരിനെ കൂടി കുരുക്കിക്കൊണ്ടുള്ളതായിരുന്നു. പി.എം.ആര്‍ഷോയുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് പരാമര്‍ശം. അന്വേഷണം പൂര്‍ത്തിയാകാത്തിന്റെ ആനുകൂല്യം പ്രതിക്ക് നല്‍കാനാകില്ലെന്നു വ്യക്തമാക്കിയാണ് കോടതി ജാമ്യം നിഷേധിച്ചത്. ജാമ്യത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യം പ്രതി ദുരുപയോഗം ചെയ്‌തെന്നും അതിനാല്‍ അന്വേഷണം പൂര്‍ത്തിയാകാത്തതിന്റെ ആനുകൂല്യം പ്രതിക്കു നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2018 നവംബര്‍ 17ന് ഈരാറ്റുപേട്ട സ്വദേശിയും അഭിഭാഷകനുമായ നിസാം നാസറിനെ രാത്രിയില്‍ വീട്ടില്‍ക്കയറി ആക്രമിച്ചെന്ന കേസിലാണ് ജസ്റ്റിസ് വിജു ഏബ്രഹാം ജാമ്യാപേക്ഷ തള്ളിയത്. നാലു വര്‍ഷങ്ങളില്‍ എന്താണ് നടന്നതെന്നും കോടതി ചോദിച്ചു. 79 ദിവസമായി കസ്റ്റഡിയിലാണെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും അര്‍ഷോയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും നേരത്തെ ജാമ്യം അനുവദിച്ചതിനുശേഷം 12 കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നു ജാമ്യം റദ്ദാക്കിയത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതു മൂലമല്ല, പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാലാണു കസ്റ്റഡിയിലായതെന്നും കോടതി പറഞ്ഞു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും നിലവില്‍ കൊച്ചി ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ആണ് അന്വേഷിക്കുന്നതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. ജാമ്യാപേക്ഷയെ എതിര്‍ത്തു പരാതിക്കാരനും കക്ഷി ചേര്‍ന്നിരുന്നു.
കേസില്‍ 2019 ജനുവരി 22ന് ആര്‍ഷോയെ അറസ്റ്റു ചെയ്തിരുന്നു. 2019 മാര്‍ച്ച് 20 ന് ജാമ്യം അനുവദിച്ചു.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നതടക്കം കര്‍ശന വ്യവസ്ഥകളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യത്തില്‍ പിന്നീട് പല കേസുകളിലും ഉള്‍പ്പെട്ടെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നു ജാമ്യം റദ്ദാക്കി ഹൈക്കോടതി അറസ്റ്റിന് ഉത്തരവിട്ടിരുന്നു. അറസ്റ്റ് വൈകിയതിനെ തുടര്‍ന്നു പരാതികളും പ്രതിഷേധവും ഉയര്‍ന്നു. ആര്‍ഷോ കഴിഞ്ഞ മാസം പൊലീസില്‍ കീഴടങ്ങി. തുടര്‍ന്നു നല്‍കിയ ജാമ്യാപേക്ഷകള്‍ മജിസ്‌ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും തള്ളിയിരുന്നു.
https://www.facebook.com/Malayalivartha

























