സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.... എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.... എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ് .
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടുതല്‍ മഴ കിട്ടുക.
അടുത്ത ദിവസങ്ങളിലും മഴ തുടരും. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒഡിഷ തീരത്തിന് മുകളിലുള്ള ന്യൂനമര്‍ദവും അറബിക്കടലിലെ ന്യൂനമര്‍ദപാത്തിയുമാണ് കാലവര്‍ഷക്കാറ്റ് ശക്തമാകാന്‍ കാരണം.
അതേസമയം വയനാട് ജില്ലയില്‍ കനത്ത മഴയില്‍ 53 വീടുകള്‍ ഭാഗീകമായി തകര്‍ന്നു. രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ എട്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ നാശനഷ്ടം.
30 വീടുകളാണ് വൈത്തിരിയില്‍ ഭാഗികമായി തകര്‍ന്നത്. മാനന്തവാടിയില്‍ 16 വീടുകള്‍ക്കും ബത്തേരിയില്‍ 7 വീടുകള്‍ക്കുമാണ് കേടുപാട് സംഭവിച്ചത്. ജില്ലയില്‍ നിലവില്‍ 7 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 102.3 ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവാഴ്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകളുള്ളത്.
https://www.facebook.com/Malayalivartha

























