ഹരിപ്പാട് ദേശീയ പാതയിലെ കുഴി നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു.... ഇടപെടലുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്ത്

ഹരിപ്പാട് ദേശീയ പാതയിലെ കുഴി നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നു.... ഇടപെടലുമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്ത്.
ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് മുന്‍പിലെ ഡിവൈഡര്‍ പൊളിച്ചു മാറ്റിയ സ്ഥലത്തെ കുഴികളാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവില്‍ നികത്തി യാത്രക്കാരെ വലച്ചിരുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടത്. ബസ് സ്റ്റാന്റും ദേശീയപാതയും തമ്മില്‍ വേര്‍തിരിക്കുന്നതിനാണ് ഡിവൈഡര്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നത്.
ദേശീയപാത ടാര്‍ ചെയ്ത് ഉയരം വര്‍ദ്ധിപ്പിച്ചതോടെ ഡിവൈഡര്‍ റോഡിനൊപ്പമായി. ഇതേത്തുടര്‍ന്നാണ് പൊളിച്ചു മാറ്റിയത്. പൊളിച്ചു മാറ്റിയ സ്ഥലത്തെ കുഴികള്‍ ശരിയായ രീതിയില്‍ അടയ്ക്കാത്തത് കാരണം വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യതയേറെ. കുഴികളില്‍ വീണ് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ട ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായി.
ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തില്‍പെട്ടതില്‍ ഏറെയും. മഴക്കാലത്ത് കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും അപകട സാധ്യത വര്‍ധിപ്പിച്ചു. യാത്രക്കാര്‍ ബസില്‍ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോള്‍ കുഴികളില്‍ വീണ് അപകടത്തില്‍പെടാനുള്ള സാധ്യതയുമുണ്ടായിരുന്നു.
ദേശീയപാത നാലുവരി പാതയാക്കുന്ന നടപടികള്‍ നടക്കുന്നതിനാല്‍ ദേശീയപാത അതോറിറ്റി റോഡിലെ കുഴികള്‍ അടയ്ക്കുന്ന ജോലികള്‍ ഇപ്പോള്‍ നടത്തുന്നില്ല.
ഇതോടെ ആലപ്പുഴ ആര്‍ടിഒ ജി എസ് സജിപ്രസാദ് റോഡിലെ കുഴികള്‍ അപകടരഹിതമാക്കാന്‍ നടപടി സ്വീകരിക്കാനായി കായംകുളം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചത്.
"
https://www.facebook.com/Malayalivartha

























