ഞെട്ടലോടെ നാട്ടുകാര്‍.... മറവിരോഗം മൂലം ബുദ്ധിമുട്ടുന്ന ഭാര്യയെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു... തിരുവള്ളൂരില്‍ ഒന്നര മാസത്തിനിടെ രണ്ടാമത്തെ സംഭവം...

ഞെട്ടലോടെ നാട്ടുകാര്‍.... മറവിരോഗം മൂലം ബുദ്ധിമുട്ടുന്ന ഭാര്യയെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു... തിരുവള്ളൂരില്‍ ഒന്നര മാസത്തിനിടെ രണ്ടാമത്തെ സംഭവം...
ഇതേ പഞ്ചായത്തിലെ കാഞ്ഞിരാട്ട് തറയില്‍ ഒന്നര മാസം മുന്‍പാണ് സമാന സംഭവം ഉണ്ടായത്. അന്ന് കാന്‍സര്‍ ബാധിതയായ ഭാര്യയെ കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നു. എന്നാല്‍ ഇന്നലെ മറവിരോഗം മൂലം ബുദ്ധിമുട്ടുന്ന ഭാര്യയെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു.
കൂലിപ്പണിക്കാരനായ കൃഷ്ണനും ഭാര്യ നാരായണിയുമാണ് ഇന്നലെ മരിച്ചത്. കൃഷ്ണന്‍ കൂലിപ്പണി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കുറച്ചു കാലമായി ജോലിക്കു പോകാറില്ല. മറവി രോഗം ബാധിച്ചതിനു ശേഷം നാരായണി വീട്ടില്‍ തന്നെയായിരുന്നു.
ഭാര്യയുടെ മറവി രോഗം കൃഷ്ണനെ വല്ലാതെ അലട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തില്‍ നാരായണിയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവരുടെ രണ്ടു പെണ്‍മക്കളും ഭര്‍തൃവീടുകളിലാണ് കഴിയുന്നത്. മൂത്ത മകള്‍ കലയുടെ വീട് കൃഷ്ണന്റെ വീട്ടില്‍നിന്നു അര കിലോമീറ്റര്‍ ദൂരത്താണ്.
സംഭവം പുറംലോകം അറിയുന്നത് ഇന്നലെ രാത്രി ഏഴരയോടെയാണ് . പുറത്തുപോയ മകന്‍ കാര്‍ത്തികേയനും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറം ലോകം അറിയുന്നത്. ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തു പോയതായിരുന്നു ഇരുവരും. ഏഴു മാസം മുന്‍പാണ് കാര്‍ത്തികേയന്‍ വിവാഹിതനായത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തഹസില്‍ദാര്‍ എത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനാണ് തീരുമാനം.
"
https://www.facebook.com/Malayalivartha

























