കൈയ്യിലുള്ളത് ഒരു ഫോട്ടോ മാത്രം.... പേരും വിലാസവുമൊന്നുമില്ലാതെ ഫോട്ടോ മാത്രമുപയോഗിച്ച് പ്രതിയെ പിടിയിലാക്കി കേരള പോലീസ്.... തിരുവനന്തപുരം കഴക്കൂട്ടത്ത് ഗൃഹനാഥനെ ചവിട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായതിങ്ങനെ....

കൈയ്യിലുള്ളത് ഒരു ഫോട്ടോ മാത്രം.... പേരും വിലാസവുമൊന്നുമില്ലാതെ ഫോട്ടോ മാത്രമുപയോഗിച്ച് പ്രതിയെ പിടിയിലാക്കി കേരള പോലീസ്.... തിരുവനന്തപുരം കഴക്കൂട്ടത്ത് ഗൃഹനാഥനെ ചവിട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിങ്ങനെ....
കഴക്കൂട്ടം ഭാഗത്ത് അലഞ്ഞുതിരിഞ്ഞ് ആക്രി പെറുക്കി വിറ്റിരുന്ന കൊല്ലം നടുവിലശേരി തൃക്കരുവ സ്വദേശി വിജയകുമാറാണ് (48) കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.
ഒരു കൈ മാത്രമുള്ള വികലാംഗനായ പ്രതിയെ കൊല്ലം അഞ്ചാലുംമൂടിന് സമീപത്തായി തൃക്കരുവയില്‍ നിന്നാണ് പോലീസ് വലയിലാക്കിയത്. മുമ്പ് ആത്മഹത്യാശ്രമത്തിനിടെ ട്രെയിന്‍ തട്ടിയാണ് ഇയാളുടെ ഒരു കൈ നഷ്ടമായത്.
പേരും വിലാസവും അറിയാതിരുന്ന പ്രതിയെ ഫോട്ടോ മാത്രമുപയോഗിച്ചാണ് പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 10.30ഓടെ കഴക്കൂട്ടം ദേശീയപാതയ്ക്ക് സമീപത്തുനിന്ന ഭുവനചന്ദ്രനെ (62) വാക്കുതര്‍ക്കത്തിനിടെയാണ് വിജയകുമാര്‍ വയറ്റില്‍ ചവിട്ടി വീഴ്ത്തിയത്.
ബോധരഹിതനായി നിലത്തുവീണ ഭുവനചന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കരള്‍ സംബന്ധമായ രോഗത്തിന് അടുത്തിടെ ഭുവനചന്ദ്രന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. മരണം ആന്തരിക രക്തസ്രാവം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് വിജയകുമാറുമായി മരിച്ച ഭുവനചന്ദ്രന്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി വിജയകുമാര്‍ കാര്‍ക്കിച്ചു തുപ്പിയത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതും വിജയകുമാര്‍ ഭുവനചന്ദ്രനേ ചവിട്ടി വീഴ്ത്തിയതും.
തുപ്പിയത് ചോദ്യംചെയ്തതിനാണ് ഭുവനചന്ദ്രനെ വിജയകുമാര്‍ ചവിട്ടിയതെന്ന് സംഘര്‍ഷം നേരില്‍ക്കണ്ട കരിക്കു വില്‍പ്പനക്കാരന്‍ പറഞ്ഞു. സംഭവത്തിനുശേഷം ബസില്‍ കൊല്ലം ഭാഗത്തേക്ക് പോയെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടത്തിയ വ്യാപക തെരച്ചില്‍ നടത്തിയതും പ്രതി അറസ്റ്റിലായതും.
"
https://www.facebook.com/Malayalivartha

























