എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു; എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുൻ മന്ത്രി പി കെ ശ്രീമതിക്കും എതിരെ പോലീസിൽ പരാതി

എകെജി സെന്ററിന് നേരെ നടന്ന പടക്കമേറിനെ ബോംബാക്രമണമാക്കി നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമമെന്ന് ആരോപണം. പിന്നാലെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുൻ മന്ത്രി പി കെ ശ്രീമതിക്കും എതിരെ പോലീസിൽ പരാതി നൽകിയതായി റിപ്പോർട്ട്. ഇരുവർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് കന്റോണ്മെന്റ് പോലീസിനെ സമീപിച്ചിരുന്നത്.
എകെജി സെന്ററിന് നേരേ എറിഞ്ഞത് ബോംബാണെന്ന ഇ പി ജയരാജന്റെ പ്രസ്താവനക്ക് പിന്നാലെ തന്നെ സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ അഴിച്ചു വിടുകയും ചെയ്തിരുന്നു. വലിയ ശബ്ദം കേട്ടെന്നും താൻ ഞെട്ടിപ്പോയെന്നുമായിരുന്നു പി കെ ശ്രീമതി പ്രതികരിച്ചിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനയിൽ, പൊട്ടിയത് ബോംബല്ലെന്നും ഏറുപടക്കമാണെന്നും വ്യക്തമാകുകയാണ് ചെയ്തത്.
അതേസമയം പടക്കമെറിഞ്ഞവരെ പിടികൂടാൻ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ പിടികൂടാൻ തന്നെ ഡിയോ സ്കൂട്ടർ ഉടമകളെ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന അന്വേഷണങ്ങളും പരിഹാസ്യമാവുകയാണ്. ഇരുട്ടത്ത് നടന്ന ആക്രമണം ആയതിനാൽ തന്നെ പ്രതികളെ പിടികൂടാൻ സമയമെടുക്കും എന്നായിരുന്നു സിപിഎം നേതാക്കളുടെ പുതിയ ന്യായീകരണം എന്നത്. ഇതേതുടർന്ന് സുകുമാര കുറുപ്പിനെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ലെന്നും, കക്കാൻ പഠിച്ചവന് നിക്കാനും അറിയാമെന്നുമായിരുന്നു ജയരാജന്റെ പുതിയ പ്രതികരണം എന്നത്.
https://www.facebook.com/Malayalivartha

























