സങ്കടം അടക്കാനാവാതെ... ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി....തിരുവനന്തപുരം മടവൂര്‍ സ്വദേശിയും ഭാര്യയും മരിച്ചതിനു പിന്നാലെ മകനും യാത്രയായി...

സങ്കടം അടക്കാനാവാതെ... ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാജശേഖരന്‍ ഭട്ടതിരി (65), ഭാര്യ ശോഭ (63), മകന്‍ നിഖില്‍ (32) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം നടന്നത്.
രാജശേഖരന്‍ ഭട്ടതിരിയും ശോഭയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് നിഖില്‍ മരിച്ചത്. മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന രാജശേഖരന്‍ ഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു.
മറ്റേ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് മന്‍സില്‍, അനസ്സ് (26) മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സില്‍ അജാസ് (25) , പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അടൂര്‍ ഫയര്‍ ഫോഴ്‌സും, കൊട്ടാരക്കര ഫയര്‍ ഫോഴ്‌സും സ്ഥലത്ത് എത്തി. വാഹനങ്ങള്‍ വശങ്ങളിലേക്ക് മാറ്റി റോഡില്‍ ചിതറിക്കിടന്ന ചില്ലുകള്‍ വെള്ളം പമ്പ് ചെയ്ത് നീക്കി ഫയര്‍ ഫോഴ്‌സ് റോഡ് ഗതാഗത യോഗ്യമാക്കി.
"
https://www.facebook.com/Malayalivartha


























