തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍, കൈയിലെ ചരടെല്ലാം കിരണിന്റേതാണെന്ന് ബന്ധുക്കളും, ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ്

തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ആഴിമലയില്‍ കാണാതായ കിരണിന്റേതെന്ന് സംശയം... . മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍, കൈയിലെ ചരടെല്ലാം കിരണിന്റേതാണെന്ന് ബന്ധുക്കളും, ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ് .
തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ആഴിമലയില്‍ കാണാതായ കിരണിന്റേതെന്ന് സംശയം. മൃതദേഹം കിരണിന്റേതാണെന്ന് അച്ഛന്‍ മധു മാധ്യമങ്ങളോട് പറഞ്ഞു. കൈയിലെ ചരടെല്ലാം കിരണിന്റേതാണെന്ന് ബന്ധുക്കളും പറഞ്ഞു.
ശനിയാഴ്ച മുതലാണ് മൊട്ടമൂട് സ്വദേശി കിരണിനെ കാണാതായത്. പെണ്‍ സുഹൃത്തിനെ കാണാനാണ് കിരണ്‍ ആഴിമലയിലെത്തിയത്. ശനിയാഴ്ച ഉച്ചയോടെ കിരണ്‍ കടല്‍ ലക്ഷ്യമാക്കി വേഗത്തില്‍ പോകുന്നതായ ചിത്രം ആഴിമലക്ക് സമീപത്തെ റിസോര്‍ട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിരുന്നു.
എന്നാല്‍ ഇയാള്‍ കടല്‍ക്കരയില്‍ എത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാമറയില്‍ വ്യക്തമല്ല. സമീപത്ത് കൂടുതല്‍ സിസിടിവികള്‍ ഉണ്ടെങ്കിലും പലതും പ്രവര്‍ത്തന രഹിതമായതും പോലീസിന്റെ അന്വേഷണത്തിന് തിരിച്ചടിയായി. കിരണിനെയും സുഹൃത്തുക്കളെയും പെണ്‍ സുഹൃത്തിന്റെ സഹോദരനും സംഘവും തടഞ്ഞ് നിര്‍ത്തിയെന്ന് പറയുന്ന സ്ഥലത്തിനും കുറച്ച് മാറിയുള്ള കാമറയിലാണ് ചിത്രം പതിഞ്ഞിരിക്കുന്നത്.
അതേസമയം, ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. നീണ്ടകരയില്‍ നിന്നും ഒരാളെ കാണാതായിട്ടുണ്ട്. കുളച്ചലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്നും വിഴിഞ്ഞം എസ്എച്ച്ഒ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























