രാഷ്ട്രീയം നോക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇടപെടുന്നു? ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്കെതിരെ ഇഡി നടപടികൾ സ്വീകരിക്കുന്നു; എന്നാൽ സ്വര്‍ണ്ണക്കടത്തിന്റെ കാര്യം വരുമ്പോൾ ഇഡി അറസ്റ്റിലേക്ക് നീങ്ങുന്നില്ല; ഇഡി തന്നെ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ എന്തു കൊണ്ടൊഴിവാക്കുന്നു; നിർണ്ണായകമായ ചോദ്യവുമായി രാഹുല്‍ഗാന്ധി

എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനവുമായി രാഹുല്‍ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പല സംസ്ഥാനങ്ങളില്‍ പല നിലപാടെടുക്കുന്നു എന്ന വിമര്‍ശനം നിലവിൽ ഉണ്ട്. ദേശീയ തലത്തില്‍ രാഹുല്‍ഗാന്ധിയടക്കമുള്ള നേതാക്കള്‍ക്കെതിരെ ഇഡി നടപടികൾ സ്വീകരിക്കുന്നുണ്ട്.
എന്നാൽ സ്വര്‍ണ്ണക്കടത്തിന്റെ കാര്യം വരുമ്പോൾ ഇഡി അറസ്റ്റിലേക്ക് പോകുന്നില്ല. ഇതൊക്കെ സംശയം ശക്തമാക്കുയാണ്. ഇഡി തന്നെ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ എന്തു കൊണ്ടൊഴിവാക്കുന്നുവെന്ന ചോദ്യവും രാഹുല്‍ഗാന്ധി ഉന്നയിച്ചു. രാഷ്ട്രീയം നോക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇടപെടുന്നുവെന്ന ആക്ഷേപമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നത് . കേസെടുക്കുന്ന കാര്യത്തിലും അറസ്റ്റടക്കമുള്ള തുടര്‍ നടപടികളിലെ വേഗതയിലും രാഷ്ട്രീയ സമ്മര്‍ദ്ദം ഇഡിക്ക് ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.
സ്വര്‍ണ്ണക്കടത്ത് കേസ് വളരെയധികം മെല്ലെയാണ് പോകുന്നത്. പ്രതികളുടെ മൊഴി ആദ്യഘട്ടമെടുത്തു . പീന്നീട് സ്വപ്നസുരേഷിന്‍റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നു. എന്നിട്ടും അന്വേഷണം ഏത് ദിശയിലെന്ന കാര്യത്തില്‍ ഇഡി സൂചനകള്‍ നല്‍കുന്നില്ല. ചോദ്യം ചെയ്യാനാവശ്യമായതെല്ലാം തന്നെയുണ്ട്. പക്ഷേ മുഖ്യമന്ത്രിയടക്കമുള്ള ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ല. ഇതിൽ അവ്യക്തയുണ്ടെന്ന് നിയമ വിദഗ്ധര്‍ വ്യക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha
























