19 വര്ഷം പ്രവാസിയായി കഴിഞ്ഞ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത് 24 ലക്ഷം രൂപ; 11000-ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേവും തട്ടിയെടുത്ത് ഒരു വര്ഷം കഴിഞ്ഞു, കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഒരുവര്‍ഷം തികഞ്ഞിട്ടും ഇനിയും കുറ്റപത്രം നല്‍കാനാതെ ക്രൈംബ്രാഞ്ച്...

''വിവാഹം കഴിച്ചയച്ച മക്കള്‍ വീട്ടിലേക്ക് വരുമ്പോള്‍ മാതാപിതാക്കള്‍ സന്തോഷിക്കും. എന്നാല്‍ ഞങ്ങളുടെ കാര്യം മറിച്ചാണ്. മകളും മരുമകനും വീട്ടിലേക്ക് വരരുതേ എന്നാണ് പ്രാര്‍ഥന. ആര്‍ഭാടമായി വിവാഹം നടത്തണമെന്ന് കുരുതിയിരുന്ന ഞങ്ങള്‍ക്ക് ഒരു താലിമാല മാത്രം നല്‍കി വിവാഹം കഴിച്ചയക്കേണ്ടിവന്നു. മരുമകനും കുടുംബവും മാന്യതയുള്ളവരായതിനാല്‍ വിവാഹം മുടക്കിയില്ല. ഇതേവരെ ഒന്നും ചോദിച്ചിട്ടുമില്ല.''-19 വര്‍ഷം പ്രവാസിയായി കഴിഞ്ഞ് 24 ലക്ഷം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച വ്യക്തിയുടെ വേദനയുണർത്തുന്ന വാക്കുകളാണിത്.
എന്നാൽ ഈ കുടുംബത്തിന്റെ 24 ലക്ഷം മാത്രമല്ല ഈ ബാങ്ക് വിഴുങ്ങിയത്. 11000-ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് തട്ടിയെടുത്തത്. ഈ തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിട്ട് വ്യാഴാഴ്ച ഒരു വര്‍ഷം തികയുകയാണ്. അങ്ങനെ കേരള സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഒരുവര്‍ഷം തികഞ്ഞിട്ടും ഇനിയും കുറ്റപത്രം നല്‍കാനായില്ല എന്നതാണ്. കേസിലെ സങ്കീര്‍ണതകളാണ് ഇതിന് കാരണമായി കാരണം. ക്രൈംബ്രാഞ്ചാണ് ഈ കേസന്വേഷിക്കുന്നത്.
അതോടൊപ്പം തന്നെ കോടികള്‍ കവര്‍ന്ന ജീവനക്കാരും ഇടനിലക്കാരുമായ ആറുപേരെയും തട്ടിപ്പ് നടന്നകാലത്തെ 11 ബാങ്ക് ഭരണ സമിതിയംഗങ്ങളെയും അറസ്റ്റ് ചെയ്തു എന്നതാണ് ഏക നടപടി എന്നത്. ഇതില്‍ ഒരു ജീവനക്കാരിയും ബാങ്ക് ഭരണ സമിതിയംഗങ്ങളും ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തുന്നതിലെ വീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത 16 സഹകരണ ഉദ്യോഗസ്ഥരെയും തിരിച്ചെടുക്കുകയുണ്ടായി.
എന്നാൽ 312.71 കോടി നിക്ഷേപിച്ച 11000-ത്തില്‍പ്പരം പേര്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ബഹുഭൂരിപക്ഷവും പെന്‍ഷന്‍ പണം നിക്ഷേപിച്ചവരാണ് എന്നത്. പലര്‍ക്കും ചികിത്സയ്ക്കുപോലും വഴിയില്ല. കണ്‍സോര്‍ഷ്യമുള്‍പ്പടെയുള്ള സര്‍ക്കാര്‍ വാഗ്ദാനങ്ങളിലായിരുന്നു ഇവരുടെ പ്രതീക്ഷ. പക്ഷേ, അതെല്ലാം പാഴായി മാറുകയാണ് ചെയ്തത്.
അങ്ങനെ ഒരാള്‍ക്കും ഒരുപൈസപോലും നഷ്ടപ്പെടില്ലെന്ന് മന്ത്രിയുടെ ഉറപ്പുമുണ്ടായിട്ടും സഹായമായും കടമായും ഒരു രൂപപോലും കിട്ടിയിരുന്നില്ല. കടക്കെണിയിലായ ബാങ്കിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും നിലവിൽ നടക്കുന്നില്ല. 381.45 കോടിയുടെ വായ്പ തിരിച്ചു കിട്ടാനുണ്ട്. ഇതില്‍ 42 കോടി തിരിച്ചുപിടിച്ച് നിക്ഷേപകര്‍ക്ക് നല്‍കിയെന്നാണ് അനൗദ്യോഗികമായി ബാങ്ക് അവകാശപ്പെടുന്നത് തന്നെ. ഇത് ആര്‍ക്കാണ് നല്‍കിയതെന്ന് വെളിപ്പെടുത്തുന്നില്ല. കാലങ്ങളായി സി.പി.എം. ഭരിച്ചിരുന്ന ബാങ്കില്‍ നിക്ഷേപം തിരികെ നല്‍കുന്നതിലും രാഷ്ട്രീയമുണ്ടെന്നാണ് ഉയരുന്ന ആരോപണം.
https://www.facebook.com/Malayalivartha


























