അസുഖബാധിതനായ ഭർത്താവിനെ കാണാൻ വന്നതിന് പിന്നാലെ വീട്ടിൽ അതിക്രമിച്ചുകയറി അറുപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചുകയറി അറുപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമം. കേസിൽ ചുമട്ടുതൊഴിലാളി അറസ്റ്റിലായതായി റിപ്പോർട്ട്. കൊച്ചുകാമാക്ഷി കൊട്ടക്കാട്ട് പ്രസാദ് (52) ആണ് പിടിയിലായിരിക്കുന്നത്. തിങ്കൾ വൈകിട്ട് നാലരയോടെയാണു സംഭവം നടന്നത്. അറുപത്തഞ്ചുകാരിയായ സ്ത്രീയും ഭർത്താവും മാത്രമാണു ഈ വീട്ടിലുള്ളത്. അസുഖബാധിതനായ ഭർത്താവിനെ കാണാനാണ് പ്രതി വീട്ടിൽ എത്തിയത്.
വസ്ത്രം കഴുകാനായി ശുചിമുറിയിൽ കയറിയപ്പോൾ അവിടെ ഒളിച്ചുനിന്ന പ്രതി കയറിപ്പിടിക്കുകയായിരുന്നെന്നാണു പരാതി നൽകിയിരിക്കുന്നത്. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തള്ളി താഴെയിട്ട് വലിച്ചിഴച്ചുവെന്നും പരാതിയുമുണ്ട്. പ്രിൻസിപ്പൽ എസ്‌ഐ കെ.ദിലീപ്കുമാർ, എഎസ്‌ഐ കെ.വി.ജോസഫ്, സിപിഒമാരായ അരുൺ, ടെസിമാൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























