മൂന്നു മാസം തിരിച്ചടവ് മുടങ്ങിയെന്ന കാരണത്താൽ വീട്ടിൽ സ്പ്രേ പെയിൻറ് അടിച്ചു ; സ്വകാര്യഫിനാൻസ് കമ്പനിക്കെതിരെ പരാതി

തിരുവനന്തപുരത്ത് സ്വകാര്യ ധനകാര്യ സ്ഥാപനം കൊടും ക്രൂരത ചെയ്തു. മൂന്നു മാസം തിരിച്ചടവ് മുടങ്ങിയെന്ന കാരണത്താൽ വീട്ടിൽ സ്പ്രേ പെയിൻറ് അടിക്കുകയായിരുന്നു. സ്വകാര്യ ഫിനാൻസ് ആണ് ഈ ക്രൂരത ചെയ്തത്. തിരുവനന്തപുരം ആണ്ടൂർ കോണത്ത് ആൺ ഈ സംഭവം നടന്നത് . കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായി. അങ്ങനെ മൂന്നുമാസം തിരിച്ചടവ് മുടങ്ങി.
ഗോപൻ, നാഗസുബ്രഹ്മണ്യം എന്നിവർ എത്തി വീട്ടി സ്പ്രേ പെയിൻറടിക്കുകയായിരുന്നുവെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. പക്ഷേ തനിക്കൊന്നുമറിയില്ല എന്നാണ് ഗോപൻ പറയുന്നത് . 27 ലക്ഷം രൂപ അണ്ടൂർകോണത്തെ ഹജിത്ത് കുമാർ വായ്പ എടുത്തു. പലിശ നിരക്ക് 16 ശതമാനമായിരുന്നു. മുടങ്ങിയ തവണ തിരിച്ചടച്ചാലും പെയിൻറ് മായിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ പണമടക്കുന്നില്ലെന്ന് ഹജിത്ത് തീരുമാനമെടുത്തു.
കൊല്ലത്തും സമാനമായ രീതിയിൽ വീട്ടിൽ സ്പ്രേ പെയിൻറ് അടിച്ചിരുന്നു. ഏജൻസിക്ക് വന്ന വീഴ്ച ആണെന്നാണ് ധനകാര്യ സ്ഥാപനം പ്രതികരിച്ചത്. ചില ജീവനക്കാരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകൾ ഞെട്ടൽ ഉണ്ടാക്കി. പരാതി പരിശോധിക്കുമെന്നും ഉപഭോക്താക്കളോട് മോശമായി പെരുമാറിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സ്വകാര്യ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് കമ്പനി അന്ന് വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.
എന്നാല്‍, കൊല്ലം ചവറയിലെ വീട്ടിൽ സ്പ്രേ പെയിന്റ് അടിച്ച സംഭവത്തില്‍ പ്രതികരിച്ച കുടുംബങ്ങൾക്കെതിരെ പ്രതികാര നടപടി എന്നു പരാതി ഉയരുന്നുണ്ട്. ചെക്കുകൾ മടങ്ങിയെന്നാരോപിച്ച് വായ്പ്പ എടുത്തവർക്ക് സ്വകാര്യ ഫിനാൻസ് എന്ന സ്ഥാപനം നോട്ടീസയച്ചു. പലതവണ ചർച്ചക്ക് വിളിച്ചിട്ടും ധനകാര്യ സ്ഥാപനം അപമാനിച്ചുവെന്ന് കുടുംബങ്ങൾ പരാതി കൊടുത്തു .
തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് വീടിന്റെ ചുവരുകളിൽ സ്പ്രേ പെയിന്റ് അടിച്ച സംഭവം വലിയ വിവാദമായി. ഇതോടെ സ്വകാര്യ ഫിനാൻസ് ചർച്ചക്കായി മൂന്ന് കുടുംബങ്ങളെ വിളിപ്പിച്ചു. ചുവരുകൾ വികൃതമാക്കിയതിന് നഷ്ടപരിഹാരം നൽകാമെന്ന് ആദ്യം പറഞ്ഞു. എന്നാൽ അത് പാഴ് വാക്കായി. വീഴ്ച്ച വരുത്തിയ ഏജന്റിനെ പുറത്താക്കുമെന്നറിയിച്ചു. എന്നാൽ യാതൊന്നും സംഭവിച്ചില്ലെന്നും ഇവർ പറയുന്നു. ഇതിനിടെയാണ് പ്രതികരിച്ച മൂന്ന് കുടുംബങ്ങൾക്ക് ചെക്ക് മുടങ്ങിയെന്നാരോപിച്ച് വക്കീൽ നോട്ടീസ് കിട്ടിയത്.
https://www.facebook.com/Malayalivartha


























