Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി വരുമാനം 2014 മതല്‍ 2021 വരെയുള്ള കണക്കുകള്‍ ഇതാ...

13 JULY 2022 08:03 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ ഏക്‌സാ ലോജിക് കഴിഞ്ഞ കുറേ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ആ കമ്പനിയുടെ വരുമാനം തന്നെയാണ് പലര്‍ക്കും അറിയാന്‍ ആഗ്രഹമുള്ള കാര്യം. പിന്നെ ഇപ്പോള്‍ ഈ അടുത്തിടെ ഉയര്‍ന്നു വന്ന ആരോപണങ്ങളിലും പലര്‍ക്കും സംശയങ്ങളുണ്ട്. ആദ്യം നമുക്ക് വീണാ വിജയന്റെ കമ്പനിയുടെ വരുമാനം ഓരോ വര്‍ഷത്തെയും എത്രയാണെന്ന് നോക്കാം.

2014ലാണ് വീണ ഈ ഐ ടി കമ്പിനി തുടങ്ങുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായാണ് ഈ കമ്പനി തുടങ്ങിയത്. എക്‌സാലോജിക് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പിനിയുടെ മുഴുവന്‍ പേര്. 2014ല്‍ വീണ കമ്പനി ആരംഭിക്കുമ്പോള്‍ വെറും ഒരു ലക്ഷം രൂപ മാത്രമായിരുന്നു ഇതിന്റെ മൂലധനം. 2014ല്‍ തുടങ്ങിയ ഈ കമ്പിനിക്ക് 2015ല്‍ വരുമാനമെന്നുപറയാന്‍ ഒന്നും തന്നെ ഉണ്ടായില്ല. 2016 ല്‍ പക്ഷേ ഞെട്ടിക്കുന്ന വരുമാനമാണ് ഉണ്ടായിരിക്കുന്നത് 2570187 രൂപ. ഈ വര്‍ഷമാണ്. മുഖ്യമന്ത്രിയായി പിണറായി വിജന്‍ കേരളത്തില്‍ അധികാരമേല്‍ക്കുന്നത്. പിന്നെ ഈ കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല വച്ചടി വച്ചടി കയറ്റമാണ്. കൊവിഡ് സമയത്ത് മാത്രമാണ് ചെറിയൊരു ക്ഷീണ് വരുമാനത്തില്‍ കാണാന്‍ കഴിഞ്ഞത്. 2017ലെ വരുമാനം മുമ്പത്തേതിനേക്കാള്‍ ഇരട്ടിയോളം എത്തി. അതായത് 4413912 രൂപയാണ് ആ വര്‍ഷം ലഭിച്ചത്. 2018 ആയപ്പോഴേയ്ക്കും പിന്നെയും ഞെട്ടിച്ചു 10046462 രൂപയിലെത്തി വീണയുടെ കമ്പിനിയുടെ പ്രതിവര്‍ഷ വരുമാനം. 2019ല്‍ അത് 11120032 രൂപയായി. പിന്നീട് കോവിഡ് വന്നതോടെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. 2020ല്‍ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതിയായി കുറഞ്ഞു. അതായത് 5240678രൂപ. 2021ലത് 2423729രൂപയായി കുറഞ്ഞു. വീണയുടെ കമ്പിനിയെ സംബന്ധിച്ച് ആരോപണങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നതോടെയാണ് ഈ ക്ഷീണമുണ്ടായത് എന്നുള്ളതും ശ്രദ്ധേയമാണ്. പക്ഷേ 2022ലെ വരുമാനം സംബന്ധിച്ച കണക്ക് ഇതു വരെ സമര്‍പ്പിച്ചിട്ടില്ല.

മറ്റു പാര്‍ട്‌നര്‍മാരൊന്നും ഈ കമ്പനിയ്ക്കില്ല. കമ്പിനിയുടെ അവകാശിയായി നിശ്ചയിച്ചിരിക്കുന്നത് അമ്മ കമലാ വിജയനെയാണ്. ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസ് ഇതിന് അവകാശി അല്ലെന്നത് എടുത്തു പറയേണ്ടതാണ്. കമ്പിനി തുടങ്ങുന്ന സമയത്ത് വീണ 50 ലക്ഷം രൂപ ബാംഗ്‌ളൂരിലെ തന്നെ ധനലക്ഷ്മി ബാങ്കില്‍ നിന്നും വായപ് എടുത്തു. അത് ജൂണ്‍ 2021ല്‍ അടച്ചു തീര്‍ത്തതായും രേഖകളില്‍ ഉണ്ട്. ഈ തുക എവിടെ നിന്ന് കിട്ടിയെന്നത് പക്ഷേ ഈ രേഖകളില്‍ കാണിച്ചിട്ടില്ല.

2014 ല്‍ എക്‌സാലോജിക് രൂപീകരിച്ചപ്പോള്‍ വീണയുടെ വിലാസമായി നല്കിയിരിക്കുന്നത് എ കെ ജി സെന്ററിന്റേതാണ്. ഏ കെ ജി സെന്ററിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നപ്പോള്‍ എടുത്ത ബാങ്ക് പാസ് ബുക്കാണ് അഡ്രസിനുള്ള പ്രൂഫായി നല്കിയത്. ഉയര്‍ന്ന ആരോപണങ്ങള്‍ അത് സ്പിംങ്‌ളര്‍ കമ്പിനിയുമായിള്ളതാണ്. അന്തരിച്ച മുന്‍ എംഎല്‍എ പി ടി തോമസ് എം എല്‍ എ 2020 ലാണ് ഇത് സംബന്ധിച്ച് ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. അന്ന് ആരോപണം വന്നപ്പോള്‍ ചന്നെ എക്‌സാ ലോജിക് കമ്പിനിയുടെ വെബ് സൈറ്റ് അപ്രത്യക്ഷമായത് വാര്‍ത്തകളിള്‍ നിറഞ്ഞതാണ്. പിന്നീട് അടിമുടി മാറ്റം വരുത്തിയാണ് എക്‌സാ ലോജിക്കിന്റെ പുതിയ വൈബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. പക്ഷേ അതില്‍ 2014ല്‍ ആരംഭിച്ച കമ്പിനിയുടെ ഇതുവെരയുള്ള റെക്കോര്‍ഡുകളൊന്നുതന്നെ ഉണ്ടായിരുന്നില്ല. മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പെടെ ആരുടെയും പേരു വിവരങ്ങള്‍ അതിലുണ്ടായിരുന്നില്ല.

ഇപ്പോഴിതാ നിയമസഭാ സമ്മേളനത്തില്‍ വീണ്ടും വീണാ വിജയന്റെ എക്‌സാ ലോജിക് കമ്പിനി വീണ്ടു ചര്‍ച്ചയായി. വീണാവിജയന്റെ കമ്പിനിയുടെ മെന്റര്‍ പി ഡബ്‌ള്യൂ സി ഡയറക്ടര്‍ ജേക്ക് ബാലകുമാര്‍ ആണെന്ന് മാത്യു കുഴല്‍ നാടന്‍ ആരോപിച്ചതാണ് ചര്‍ച്ചയായത്. സ്പിംങ്‌ളര്‍ വിവാദവുമായി ചേര്‍ത്തുവച്ചാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് പച്ചക്കള്ളമെന്ന് പറഞ്ഞ് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുതന്നെനില്‍ക്കുന്നുവെന്നും അത് അസംബന്ധമെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണമെന്നുമായിരുന്നു മാത്യു കുഴല്‍നാടന്‍ആവിശ്യപ്പെട്ടത്. എന്നാല്‍ ജേക്ക് തന്റെ മെന്ററാണെന്ന കാര്യം വീണ സമ്മതിക്കുന്ന ഒരു വീഡിയോ പുറത്തുവന്നതോടെ പിണറായി വെട്ടിലായി. ഇതോടെ ജെയ്ക് കമ്പനിയുടെ മെന്ററാണെന്ന കുറിപ്പ് സൈറ്റില്‍നിന്ന് 2020 മെയ് 20നുശേഷം അപ്രത്യക്ഷമായെന്നും 2020 ജൂണ്‍ 20നു സൈറ്റ് വീണ്ടും ലഭ്യമായപ്പോള്‍ അതില്‍ കുറിപ്പ് ഉണ്ടായിരുന്നില്ലെന്നുള്ളതിന് തെളിവുമായി കുഴല്‍നാടന്‍ രംഗത്തെത്തി. 2020 മെയ് 20 ലേതായി കമ്പനി സൈറ്റില്‍ ചിത്രം സഹിതം കാണുന്ന 3 കണ്‍സല്‍റ്റന്റുമാരില്‍ ഒരാള്‍ ജെയ്ക്കാണ്.

ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍ സൈറ്റില്‍ നിന്നും ഈ വിവരം എന്തിനാണ് മാറ്റിയതെന്നാണ് മാത്യൂ കുഴല്‍നാടന്റെ ചോദ്യം ഇപ്പോഴും പ്രസക്തമായി തുടരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. വീണയുടെ കമ്പനിക്ക് ജെയ്ക് ബാലകുമാറുമായി ബന്ധമുണ്ടെന്നാണു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റിലുള്ളത് പച്ചക്കള്ളമാണെങ്കില്‍ കേസുകൊടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും മാത്യൂ കുഴല്‍നാടന്‍ പത്രസമ്മേളനത്തില്‍ വെല്ലുവിളിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (11 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (16 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends