വടക്കാഞ്ചേരിയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു.... വ്യക്തിവൈരാഗ്യമാണ് സംഘട്ടനത്തിലും കത്തിക്കുത്തിലും കലാശിച്ചത്, ഒരാള്‍ക്ക് ഗുരുതര പരുക്ക്

വടക്കാഞ്ചേരിയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു.... വ്യക്തിവൈരാഗ്യമാണ് സംഘട്ടനത്തിലും കത്തിക്കുത്തിലും കലാശിച്ചത്, ഒരാള്‍ക്ക് ഗുരുതര പരുക്ക്.
വേലൂര്‍ മണിമലര്‍ക്കാവ് ക്ഷേത്രത്തിനു സമീപത്താണ് ബുധനാഴ്ച രാത്രി പത്തിനുശേഷം നടന്ന സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റു. വേലൂര്‍ ചെമ്പറ സുബിന്‍ദാസാണ് (45) മരിച്ചത്.
കുത്തേറ്റ് ഗുരുതര പരിക്കുകളോടെ വേലൂര്‍ കുന്നത്ത് രമേശിനെ (44) തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ സുബിന്‍ദാസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha
























