Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

വല്ലാത്തൊരു കാഴ്ച... നിലമ്പൂരില്‍ കമിതാക്കള്‍ കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിമരിച്ച നിലയില്‍; വിനീഷിന്റെ വീടിന് 200 മീറ്റര്‍ അകലെ വിജനമായ റബര്‍ തോട്ടത്തിലെ മരത്തിലാണ് തൂങ്ങിമരിച്ചത്; വിനീഷ് അമ്മാവന്റെ മകളായ രമ്യയുമായി പ്രണയത്തിലെന്ന് പോലീസ്

14 JULY 2022 08:50 AM IST
മലയാളി വാര്‍ത്ത

22 വയസുള്ള അടുത്ത ബന്ധുക്കള്‍ തൂങ്ങി മരിച്ചതിന്റെ നടുക്കത്തിലാണ് ബന്ധുക്കള്‍. നിലമ്പൂര്‍ മുതീരി കാഞ്ഞിരക്കടവ് മണ്ണുംപറമ്പില്‍ ചന്ദ്രന്റെയും രജനിയുടെയും മകന്‍ വിനീഷ് (22), ഗൂഡല്ലൂര്‍ ഓവേലി സീഫോര്‍ത്തിലെ ബാലന്റെയും വസന്തയുടെയും മകള്‍ രമ്യ (22) എന്നിവരാണ് മരിച്ചത്. റബര്‍ തോട്ടത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിനീഷിന്റെ വീടിന് 200 മീറ്റര്‍ അകലെ വിജനമായ റബര്‍ തോട്ടത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് മൃതദേഹങ്ങള്‍ കണ്ടത്. വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ. ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നഴ്‌സ് ആണ് രമ്യ. വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന് ഭയന്ന് ഇരുവരും ജീവനൊടുക്കിയതായാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ജൂലൈ 11ന് വൈകിട്ട് വിനീഷ് വീട്ടില്‍നിന്നു പോയതാണ്. പിറ്റേന്ന് വൈകിട്ട് രമ്യയുമൊത്ത് നിലമ്പൂരെത്തി. രമ്യയുടെ ഫോണില്‍നിന്ന് വിനീഷിന്റെ വീട്ടുകാരെ വിളിച്ചതായി പറയുന്നു. റബര്‍ മരത്തില്‍ കിടക്കവിരിയുടെ രണ്ടറ്റത്തായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍.

വിറക് ശേഖരിക്കാന്‍ എത്തിയ സ്ത്രീകളാണ് റബ്ബറില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള കണ്ടത്. ബെംഗളൂരുവില്‍ നഴ്‌സ് ആണ് രമ്യ. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇവര്‍ തമ്മിലുള്ള വിവാഹം നടത്തി കൊടുക്കാനും വീനിഷിന്റെ മാതാപിതാക്കള്‍ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ ചേട്ടന്റ വിവാഹ ശേഷമാകാം എന്നു പറഞ്ഞിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

എന്നാല്‍ വീട്ടുകാര്‍ സമ്മതം അറിയിച്ചിട്ടും എന്തിനാണ് ഇവര്‍ ആത്മഹത്യ തിരഞ്ഞെടുത്തതെന്നാണ് എല്ലാവരുടേയും സംശയം. വീട്ടുകാര്‍ വിവാഹത്തിന് എതിരുനില്‍ക്കുമെന്ന് ഭയന്ന് ഇരുവരും ജീവനൊടുക്കിയതായാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ഡിവൈഎസ്പി സാജു കെ.ഏബ്രഹാം സ്ഥലം സന്ദര്‍ശിച്ചു. ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണു ഇന്‍ക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

അതേസമയം മറ്റൊരു ഞെട്ടിക്കുന്ന മരണവും റിപ്പോര്‍ട്ട് ചെയ്തു. പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പതിനാറുകാരി റെയില്‍വേ സ്‌റ്റേഷനിലെത്തി ട്രെയിനിനു മുന്‍പില്‍ ചാടി ജീവനൊടുക്കാന്‍ ചെയ്യാന്‍ ശ്രമിച്ചു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വിവാഹത്തിനു പ്രേരിപ്പിച്ചതിന് യുവാവിനും, പെണ്‍കുട്ടിയുടെയും യുവാവിന്റെയും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ചൈല്‍ഡ്‌ലൈന്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിശ്രുത വരനെതിരെയും നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


11നു രാത്രി ഒന്‍പതോടെയാണ് കുട്ടി തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സിസിടിവിയിലൂടെ ഇതുകണ്ട ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതാണ് ജീവനൊടുക്കാനുള്ള ശ്രമത്തിന് കാരണമെന്ന് കുട്ടി ഇവരെ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (11 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (16 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends