നീലഗിരിയിലെ കനത്ത മഴ... മരം വീഴ്ചയിലും മണ്ണിടിച്ചിലിലും പെട്ട് ബസ് കുടുങ്ങി

നീലഗിരിയിലെ കനത്ത മഴ... മരം വീഴ്ചയിലും മണ്ണിടിച്ചിലിലും പെട്ട് ബസ് കുടുങ്ങി. നീലഗിരിയിലെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മരം വീഴ്ചയിലും മണ്ണിടിച്ചിലിലും പെട്ട് മലപ്പുറത്തു നിന്നുള്ള ഊട്ടി ബസ്. രണ്ട് ട്രിപ്പിലും കുടുങ്ങി. പുലര്‍ച്ചെ 4ന് ഗൂഡല്ലൂരിലേക്കുള്ള ആദ്യ ട്രിപ്പില്‍ മരപ്പാലത്ത് റോഡില്‍ മരം വീണതിനെത്തുടര്‍ന്ന് നാടുകാണിക്കു സമീപത്തായി ഒന്നര മണിക്കൂറിലേറെയാണ് കുടുങ്ങിയത്.
ഉച്ചയ്ക്കു ശേഷമുള്ള ഊട്ടി ട്രിപ്പില്‍ നടുവട്ടത്ത് റോഡില്‍ മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് ഗൂഡല്ലൂരില്‍ യാത്ര അവസാനിപ്പിച്ച് തിരികെ മടങ്ങി.മലപ്പുറത്തു നിന്നുള്ള സൂപ്പര്‍ ഫാസ്റ്റ് ബസാണിത്.
പുലര്‍ച്ചെ ഗൂഡല്ലൂരിലേക്കും തിരിച്ചെത്തിയ ശേഷം രാവിലെ 11 മണിക്ക് ഊട്ടിയിലേക്കും പുറപ്പെടുന്ന വിധമാണ് സര്‍വീസ് നടത്തുന്നത്. ഇന്നലെ രാവിലത്തെ ട്രിപ്പില്‍ 6.30നാണ് നാടുകാണി കഴിഞ്ഞ് ഗതാഗതക്കുരുക്കില്‍പെട്ടത്.
മരം വെട്ടിമാറ്റിയതിനെത്തുടര്‍ന്ന് 8.07നാണ് ബ്ലോക്കില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് ഗൂഡല്ലൂരിലെത്തി മടങ്ങി. ബസ് തിരിച്ചെത്തി വീണ്ടും പുറപ്പെടുമ്പോഴേക്കും ഏറെ വൈകുമെന്നതു കൊണ്ട് മലപ്പുറം ഡിപ്പോയില്‍ നിന്ന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.
ഗൂഡല്ലൂരില്‍ നിന്ന് തിരിച്ചുള്ള ട്രിപ്പ് നിലമ്പൂരില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അതേസമയം മലപ്പുറത്തു നിന്ന് ഊട്ടി റൂട്ടിലുള്ള യാത്രക്കാരെ മറ്റൊരു ബസില്‍ നിലമ്പൂരില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നാണ് ഊട്ടിയിലേക്ക് പുറപ്പെട്ടത്.
നിലമ്പൂരിലെ പതിവു സമയത്തെക്കാള്‍ ഒരു മണിക്കൂറോളം വൈകി 1.15നാണ് യാത്ര ആരംഭിച്ചത്. എന്നാല്‍ ബസ് ഗൂഡല്ലൂരിലെത്തിയപ്പോഴാണ് ഊട്ടി റൂട്ടില്‍ മണ്ണുവീഴ്ചയത്തുടര്‍ന്നുണ്ടായ തടസ്സം അറിഞ്ഞത്. ഇതോടെ യാത്ര വീണ്ടും വെട്ടിച്ചുരുക്കി ഗൂഡല്ലൂര്‍ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടു. ഊട്ടിയിലേക്ക് പോകാനാവില്ലെന്ന് യാത്രക്കാരെ അറിയിച്ചു. 17 യാത്രക്കാര്‍ക്കും ബാക്കി തുക തിരിച്ചു നല്‍കുകയുംചെയ്തു.
" a
https://www.facebook.com/Malayalivartha






















