Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

ഞെട്ടലോടെ നാട്ടുകാര്‍.... അടൂര്‍ ഏനാത്ത് നിയന്ത്രണം തെറ്റി എതിരെ എത്തിയ കാര്‍ ഒരു കുടുംബത്തെ മുഴുവന്‍ തുടച്ചു നീക്കിയതിന്റെ ഞെട്ടലില്‍ മടവൂര്‍ ഗ്രാമം.... മൂന്നു പേരുടെയും മൃതദേഹം മടവൂരിലെ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ദു:ഖം താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും, കണ്ണീര്‍ക്കാഴ്ചയായി

14 JULY 2022 08:46 AM IST
മലയാളി വാര്‍ത്ത

ഞെട്ടലോടെ നാട്ടുകാര്‍.... അടൂര്‍ ഏനാത്ത് നിയന്ത്രണം തെറ്റി എതിരെ എത്തിയ കാര്‍ ഒരു കുടുംബത്തെ മുഴുവന്‍ തുടച്ചു നീക്കിയതിന്റെ ഞെട്ടലില്‍ മടവൂര്‍ ഗ്രാമം.... മൂന്നു പേരുടെയും മൃതദേഹം മടവൂരിലെ വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ ദു:ഖം താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും

മടവൂര്‍ പുലിയൂര്‍ക്കോണം ചാങ്ങയില്‍ക്കോണം വലംപിരിപിള്ളി മഠത്തില്‍ രാജശേഖര ഭട്ടതിരി(66) ഭാര്യ ശോഭ അന്തര്‍ജനം(63) ഏക മകന്‍ നിഖില്‍രാജ്(ബാലു32) എന്നിവരുടെ ജീവനാണ് പൊലിഞ്ഞു പോയത്.




ഭട്ടതിരിയുടെ പ്രമേഹ ചികിത്സയ്ക്കായി കുളനടയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴാണു ദുരന്തമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് മൂന്നു പേരും കാറില്‍ വീട്ടില്‍ നിന്നു യാത്ര പുറപ്പെട്ടത്. ഭട്ടതിരിയാണ് കാര്‍ ഓടിച്ചിരുന്നത്. മകന്‍ നിഖില്‍രാജ് മുന്നിലും ഭാര്യ ശോഭ അന്തര്‍ജനം പിന്നില്‍ വലത് വശത്തുമായിരുന്നു.

ഭട്ടതിരിയും ഭാര്യയും അപകട സ്ഥലത്തുതന്നെ മരിച്ചു. നിഖില്‍ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും. മടവൂര്‍ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തില്‍ 19 വര്‍ഷമായി മേല്‍ശാന്തി ആയിരുന്നു ഭട്ടതിരി.



സൗമ്യതയും സാധു പ്രകൃതവും ശീലം. ആരോടും ദേഷ്യപ്പെട്ട് സംസാരിക്കുക പോലും ചെയ്യാത്ത പ്രകൃതം. ഇന്നലെ രാവിലത്തെ പൂജയ്ക്ക് പകരം ശാന്തിക്കാരനെ ചുമതലപ്പെടുത്തിയിട്ടുണ്ടായിരുന്നു. വൈകുന്നേരത്തെ പൂജയ്ക്ക് മടങ്ങി എത്തും എന്നറിയിച്ചാണ് ചൊവ്വ രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്നു മടങ്ങിയത്. പട്ടാഴി കിഴക്കേഭാഗത്ത് മഠത്തില്‍ പരേതരായ കൃഷ്ണന്‍ഭട്ടതിരിയുടെയും സുഭദ്ര അന്തര്‍ജനത്തിന്റെയും മകനാണ് രാജശേഖര ഭട്ടതിരി.

പട്ടാഴി ആലപ്പുറത്ത് മഠത്തില്‍ പരേതരായ ത്രിവിക്രമ ഭട്ടതിരിയുടെയും ചന്ദ്രമതി അന്തര്‍ജനത്തിന്റെയും മകളാണ് ശോഭ അന്തര്‍ജനം. കോട്ടയം തിരുവഞ്ചൂര്‍ താഴത്തിക്കര മുട്ടത്ത് ഇല്ലത്ത് പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും ഗീത അന്തര്‍ജനത്തിന്റെ മകളും, തിരുവനന്തപുരത്ത് ഐടി സ്ഥാപനമായ എന്‍വെസ്റ്റ്‌നെറ്റിലെ ഉദ്യോഗസ്ഥയുമാണ് നിഖിലിന്റെ ഭാര്യ രേഖ നാരായണന്‍.

 

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൂന്ന് ആംബുലന്‍സുകളിലാണ് ഭൗതിക ശരീരങ്ങള്‍ മഠത്തില്‍ കൊണ്ടു വന്നു. കുടുംബത്തിന് നാട് ഒന്നാകെ അന്തിമോപചാരം അര്‍പ്പിച്ചു. സ്ത്രീകളും വീട്ടമ്മമാരും കണ്ണീരോടെ വിട നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (12 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (17 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends