Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

സന്തോഷവീട് കണ്ണീര്‍ വീടായി..... കോട്ടയം കുമരകം റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം...ജെഫിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കുടുംബവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് ദുരന്തം.... നാലുവയസ്സുകാരന് പരിക്ക്, ഒരു വയസ്സുകാരി പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു, കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്

14 JULY 2022 10:34 AM IST
മലയാളി വാര്‍ത്ത

കോട്ടയം കുമരകം റോഡില്‍ കാര്‍ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം...ജെഫിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കുടുംബവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് ദുരന്തം.... നാലുവയസ്സുകാരന് പരിക്ക്, ഒരു വയസ്സുകാരി പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് 4.50ന് കൈപ്പുഴമുട്ട് പാലത്തിനും ചീപ്പുങ്കല്‍ പാലത്തിനും ഇടയിലാണ് അപകടം ഉണ്ടായത്. കുടവെച്ചൂര്‍ കിടങ്ങലശേരി ജെഫിന്‍ കെ.പോള്‍ (36), ഭാര്യ സുമി രാജു (32) എന്നിവരാണു മരിച്ചത്.

 



ബൈക്കില്‍ ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്ന മൂത്ത മകന്‍ ആല്‍ഫിന്‍ (4) വലതു കാല്‍ ഒടിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകള്‍ ആല്‍ഫിയയ്ക്ക് (ഒരു വയസ്സ്) പരുക്കില്ല. കുമരകം ഭാഗത്തുനിന്നു വന്ന ബൈക്കില്‍ കൈപ്പുഴമുട്ട് പാലം കടന്നുവന്ന കാര്‍ ഇടിക്കുകയായിരുന്നു. ജെഫിനും സുമിയും മക്കളും റോഡിലേക്കു തെറിച്ചു വീണു. കുമരകം പൊലീസെത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ ജെഫിനും സുമിയും മരിച്ചു.

ഒരു വര്‍ഷമായി ജെഫിന്‍ മല്ലപ്പള്ളിയിലെ സുമിയുടെ വീട്ടിലാണു താമസിച്ചുപോന്നത്. ജെഫിന്റെ സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ടു കുടുംബവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണു വെച്ചൂരിലേക്ക് വന്നത്. 

അതേസമയം വീട്ടിലെ ആഘോഷത്തിലേക്കുള്ള യാത്രയുടെ പാതിവഴിയിലാണ് ജെഫിനും സുമിയും ജീവിതത്തില്‍ നിന്നു മടങ്ങുന്നത്. നെബുപൊന്നമ്മ ദമ്പതികളുടെ മകനായ ജെഫിന്‍ തന്റെ ഏക സഹോദരന്‍ സ്റ്റെഫിന്റെ വിവാഹം സംബന്ധിച്ച ചടങ്ങുകള്‍ക്കു വേണ്ടിയാണ് മല്ലപ്പള്ളിയില്‍ നിന്നു കുടുംബവീട്ടിലേക്കു പുറപ്പെട്ടത്.


എന്നാല്‍ എതിരെ വന്ന കാര്‍ ഇവരുടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. മരണത്തിനു കീഴടങ്ങും മുന്‍പ് സുമി പേരും വിവരവും പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ഉടന്‍ എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വി.എസ്.മഹേഷാണ് ഇവരുടെ വിവരം പറയാനാകുമോ എന്നു നോക്കിയത്. ജെഫിന്‍ കഠിനമായ വേദന കൊണ്ടു പുളയുന്ന അവസ്ഥയിലായിരുന്നെന്നു മഹേഷ്. ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റി. സുമിയാണ് എല്ലാവരുടെയും പേരു പറഞ്ഞത്. പിന്നീടു സുമിയെയും വെന്റിലേറ്ററിലേക്കു മാറ്റി.


ദമ്പതികളുടെ തുടയെല്ല് ഒടിഞ്ഞുനുറുങ്ങിയ നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തി ഒരുമണിക്കൂറിനു ശേഷം മരണം സ്ഥിരീകരിച്ചതായി അറിഞ്ഞെന്നും മഹേഷ് പറഞ്ഞു. 

മാതാപിതാക്കളുടെ സ്‌നേഹക്കരുതല്‍ നാലു വയസ്സുകാരന്‍ ആല്‍ഫിനും ഒരു വയസ്സുകാരി ആല്‍ഫിയയ്ക്കും ഇല്ലാതായി. അപകടത്തില്‍ നിന്നു പരുക്കില്ലാതെ രക്ഷപ്പെട്ട ആല്‍ഫിയ എന്താണു സംഭവിച്ചത് എന്നറിയാതെ ബന്ധുക്കള്‍ക്കൊപ്പമാണ്. 

അതേസമയം കാറില്‍ ഡ്രൈവര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഡ്രൈവറെ ഗാന്ധിനഗര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (10 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (15 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends