Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

ഓൺലൈൻ ആപ്പിലൂടെ 3500 രൂപ ലോണെടുത്ത് പുണെ സ്വദേശിനിയായ മലയാളി യുവതി; പിന്നാലെ യുവതിയുടെ മോർഫ് ചെയ്ത അശ്ളീലചിത്രങ്ങൾ പ്രചരിപ്പിച്ചും ഭീക്ഷണി സന്ദേശങ്ങൾ അയച്ചും ഓൺലൈൻ വായ്പാതട്ടിപ്പ് സംഘം

14 JULY 2022 10:27 AM IST
മലയാളി വാര്‍ത്ത

ഓൺലൈൻ ആപ്പിലൂടെ 3500 രൂപ ലോണെടുത്ത പുണെ സ്വദേശിനിയായ മലയാളി യുവതിയ്ക്ക് സംഭവിച്ചത് മറ്റൊന്നാണ്. യുവതിയുടെ മോർഫ് ചെയ്ത അശ്ളീലചിത്രങ്ങൾ പ്രചരിപ്പിച്ചും നിരന്തരം ഭീക്ഷണി സന്ദേശങ്ങൾ അയച്ചും ഓൺലൈൻ വായ്പാതട്ടിപ്പ് സംഘം. ആത്മഹത്യയുടെ വക്കിലെത്തിയ യുവതി പുണെ കൈരളി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ എം.വി. പരമേശ്വരന്റെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയുണ്ടായി.

അതേസമയം കഴിഞ്ഞമാസമാണ് പുണെയിൽ താമസിക്കുന്ന 25-കാരിയായ യുവതി ഹാൻഡി ലോൺ എന്ന മൊബൈൽ ആപ്പ് വഴി 3500 രൂപ വായ്പ എടുത്തത്. ഇതിൽ 2100 രൂപ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാൽ ബാക്കി തുക അടയ്ക്കാൻ വൈകിയതിനെ തുടർന്ന് ലോൺ കമ്പനിക്കാർ ഇവരെ വിളിക്കാൻ തുടങ്ങിയിരുന്നു.

അങ്ങനെ ഏഴോളം മൊബൈൽ നമ്പറുകളിൽനിന്ന് യുവതിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺവിളികളും സന്ദേശങ്ങളും വന്നുതുടങ്ങി. ആപ്പിലൂടെ യുവതിയുടെ മൊബൈൽ കോൺടാക്ട്‌സിലേക്കും ആക്സസ് കിട്ടിയ തട്ടിപ്പുസംഘം കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും കൂടാതെ ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലെ സുഹൃത്തുകൾക്കും യുവതിയുടെ മോർഫ് ചെയ്ത അശ്ളീല ചിത്രങ്ങൾ അയയ്ക്കാനും തുടങ്ങിയിരുന്നു.

ഇതിനുപിന്നാലെ മാനസികമായി തകർന്ന യുവതി കൈരളി ചെയർമാൻ പരമേശ്വരനെ ബന്ധപ്പെടുകയും തുടർന്ന് ഇവർ പുണെ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്.

അതേസമയം ജനുവരിയിൽ പുണെയിൽ ഓൺലൈൻ ലോൺ കമ്പനിക്കാരുടെ ഭീക്ഷണിയെ തുടർന്ന് കണ്ണൂർ സ്വദേശിയായ 22-കാരൻ ആത്മഹത്യചെയ്തിരുന്നു. ഏപ്രിൽ മാസത്തിൽ തന്നെ വിശ്രാന്തവാടിയിൽ താമസിക്കുന്ന ഒരു മലയാളി യുവാവും ഓൺലൈൻ ലോൺ കമ്പനിക്കാരുടെ തട്ടിപ്പിന് ഇരയായി മാറിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (11 minutes ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (16 minutes ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (8 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (11 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (11 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (12 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (12 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (13 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (13 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (13 hours ago)

IRAN നോവായി കൊച്ചുമകൾ  (14 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (14 hours ago)

Malayali Vartha Recommends