ഫാക്ടറി ജീവനക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ആസിഡ് കുടിപ്പിച്ചു; ഫാക്ടറി മാനേജർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. ഫാക്ടറി മാനേജർ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. ജയപ്രകാശ് (31) എന്നയാളാണ് അറസ്റ്റിലായത്. ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു പതിനഞ്ചുകാരി. പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും ആസിഡ് കുടിപ്പിച്ചുവെന്നും പരാതി പറഞ്ഞിരിക്കുന്നത്.
ബലാത്സംഗം ചെയ്യാൻ ഭാര്യയാണ് പ്രതിക്ക് ഒത്താശ ചെയ്തത്. യുവതി ഒളിവിലാണ്. ഈ മാസം രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നിരുന്നത്. ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം വേണമെന്നും കള്ളം പറഞ്ഞിരുന്നു. പ്രതി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ജയപ്രകാശിന്റെ ഭാര്യയെ പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു.
വീട്ടിൽ വച്ച് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു. ഈ സമയം ഭാര്യയും മുറിയിലുണ്ടായിരുന്നുവത്രേ. തുടർന്ന് ഈ മാസം അഞ്ചിന് റോഡിൽ തടഞ്ഞു നിർത്തുകയും ചെയ്തു ആസിഡ് കുടിപ്പിക്കുകയും ചെയ്തു. പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണുള്ളത്.
https://www.facebook.com/Malayalivartha


























