കേരളവും ഇരമ്പും... രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ചോദ്യം ചെയ്യാന്‍ നേരിട്ടെത്തുന്ന സോണിയാ ഗാന്ധിയുടെ വരവ് രാജ്യമാകെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്; സോണിയ ഗാന്ധി രാവിലെ ഇഡിക്ക് മുന്നിലെത്തും; കേരളത്തിലും വന്‍ വന്‍ പ്രതിഷേധം

ഇഡി ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ എന്തിനാണ് ഇങ്ങനെ കോണ്‍ഗ്രസ് മാത്രം പ്രതിഷേധിക്കുന്നത് എന്നൊന്നും ചോദിക്കരുത്. രാജ്യത്ത് ആദ്യമായി രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ വലിയ പ്രതിഷേധമുണ്ടായി. ഇപ്പോഴിതാ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ പ്രതിഷേധം ഇരട്ടിയാക്കാനാണ് നോക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നത്. രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല.
ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തപ്പോള്‍ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.
ഇരുനൂറ്റി അന്‍പതോളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പാര്‍ലമെന്റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്. പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കള്‍ സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി പ്രതിഷേധം അറിയിക്കും. അതേസമയം രാജ്യമാകെ വിഷയം മുന്‍ നിര്‍ത്തി വന്‍ പ്രതിഷേധത്തിനും കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുണ്ട്.
മറ്റന്നാള്‍ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. സോണിയ ഗാന്ധിക്ക് എതിരായ നീക്കം മാത്രമല്ലിതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ചൂണ്ടികാട്ടിയിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിന് എതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെ പ്രതിഷേധിച്ച് നേതാക്കള്‍ കൂട്ട അറസ്റ്റ് വരിക്കും.
പാര്‍ലമെന്റിലെ പ്രതിഷേധത്തിന് സി പി ഐ എം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേരളത്തിലെ സി പി എം നിലപാട് വ്യത്യസ്ഥമാണെന്നും വേണുഗോപാല്‍ പറഞ്ഞു. അതേ സമയം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. അഞ്ച് ദിവസങ്ങളിലായി അന്‍പതിലേറെ മണിക്കൂറാണ് രാഹുല്‍ ഇഡിക്ക് മുന്നിലിരുന്നത്.
സോണിയയുടെ കൂടി മൊഴിയെടുത്ത ശേഷം രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയും രാഹുല്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഡോടെക്‌സ് മെര്‍ക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇ ഡി രാഹുലില്‍ നിന്നും വിവരങ്ങള്‍ തേടിയത്.
ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം രാഹുല്‍ തേടിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ വിഷയം മുന്‍നിര്‍ത്തി കേരള ഘടകവും പ്രതിഷേധവുമായി രംഗത്തെത്തു. രാവിലെ പത്തര മുതല്‍ മ്യൂസിയം ജംഗ്ക്ഷന് മുന്നില്‍ നിന്നും രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാനാണ് കെ പി സി സി തീരുമാനം. രാജ്ഭവന്‍ ഉപരോധത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ എത്തും.
"
https://www.facebook.com/Malayalivartha