ലൈഫ് മിഷൻ ഇടപാടിൽ നടന്ന കോഴ ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നുവെന്ന നിർണ്ണായക വെളിപ്പെടുത്തൽ; സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ; ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെയും ചോദ്യം ചെയ്യും; രണ്ടാം ഘട്ട മൊഴിയെടുക്കലിന് കൊച്ചിയിൽ സ്വപ്ന നേരിട്ടെത്തും

ലൈഫ് മിഷൻ കേസിൽ സിബിഐ എല്ലാവരെയും ഓടി നടന്ന് ചോദ്യം ചെയ്യുകയാണ്. ഇന്ന് സ്വപ്നയാണ് സിബിഐയ്ക്ക് മുന്നിലേക്ക് എത്തുന്നത്. എന്തൊക്കെയായിരിക്കും ചോദിക്കുന്ന ചോദ്യങ്ങൾ എന്തൊക്കെ വെളിപ്പെടുത്തലുകൾ ഇന്ന് ഉണ്ടാകും എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം മാത്രമല്ല ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെയും ചോദ്യം ചെയ്യാനുള്ള പദ്ധതി സിബിഐയ്ക്കുണ്ട്. ലൈഫ് മിഷൻ ഇടപാടിൽ നടന്ന കോഴ ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നുവെന്ന നിർണ്ണായക വെളിപ്പെടുത്തൽ സ്വപ്ന സിബിഐയോട് പറഞ്ഞിരുന്നു.
ഇന്ന് സ്വപ്നയെ വിളിപ്പിച്ചിരിക്കുന്നത് രണ്ടാം ഘട്ട മൊഴിയെടുക്കലിന് വേണ്ടിയാണു. സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ സിബിഐ ഓഫീസിലേക്കാണ് എത്തേണ്ടുന്നത്. സന്ദീപ് നായരുടെയും കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെയും മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്വപ്നയെ ഇന്ന് വിളിപ്പിച്ചിരിക്കുന്നത്. ലൈഫ് മിഷൻ കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരുടെ മൊഴിയെടുക്കൽ പൂർത്തിയായി.
ഈ ചോദ്യം ചെയ്യലിന് ശേഷം അടുത്ത ഘട്ടമായിട്ടാണ് ശിവശങ്കറിലേക്ക് ചോദ്യം ചെയ്യാൻ സിബിഐ നീങ്ങുന്നത്. ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നു എന്നാണ് സ്വപ്ന സിബിഐയോട് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക ഇടപാടിന്‍റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ച് വച്ചിട്ടുണ്ട്.
അതേസമയം സ്വര്‍ണക്കടത്ത് കേസ് വിചാരണ കേരളത്തിന്റെ പുറത്തുള്ള ഒരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസ് ബംഗളുരുവിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവര്‍ പ്രതികളായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള കേസാണ് ബംഗളുരുവിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha