പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡെലിവറി ബോയിയെ സിസിടിവിയിൽ കുടുക്കി പോലീസ്

നടുറോഡിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഡെലിവറി ബോയ് അറസ്റ്റിൽ. മൂവാറ്റുപുഴ രണ്ടാര്‍ അഴയിടത്തേല്‍ നസീബ് (27)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ബൈക്കില്‍ വിതരണം ചെയ്യാനുള്ള സാധനങ്ങളുമായി വരുകയായിരുന്ന നസീബ് വടയാര്‍ ഇളങ്കാവ് ചക്കുങ്കല്‍ ഭാഗത്തുകൂടി സൈക്കിളില്‍ പോവുകയായിരുന്ന പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് ഇവിടെ നിന്ന് ഓടി രക്ഷപെട്ട പെൺകുട്ടികൾ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha