പത്തനംതിട്ടയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പൊലീസുകാരി മരിച്ചു

പത്തനംതിട്ടയിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പൊലീസുകാരി മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിന്‍സി പി.അസീസാണ് (35) മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിന് കിടങ്ങന്നൂരിന് സമീപത്തുവച്ച് വൈകുന്നേരം മൂന്നരയോടെ സിന്‍സി ഓടിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ചത്.
അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിച്ചത് ഏറെ വൈകിയാണ്. വിവരമറിഞ്ഞ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തിയാണ് സിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ശരീരത്തില്‍ നിന്ന് ഏറെ രക്തം നഷ്ടമായിരുന്നു.
സിന്‍സിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല.തലയ്‌ക്കേറ്റ പരിക്കായിരുന്നു മരണ കാരണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സെല്‍ഫ് ഡിഫന്‍സ് പരിശീലനം നല്‍കുന്ന ചുമതല വഹിക്കുകയായിരുന്നു സിന്‍സി. ഭർത്താവ്: ആർ സനൽകുമാർ, മകൻ സിദ്ധാർദ്ധ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
https://www.facebook.com/Malayalivartha