പരീക്ഷ എഴുതാൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം

നിരവധി ക്രിമിനൽ കേസുകളിലെ പിടികിട്ടാപ്പുള്ളിയെന്ന പരാതിയിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് അറസ്റ്റിലായ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം. പരീക്ഷ എഴുതാനായാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
അര്‍ഷോ നിലവിൽ കാക്കനാട് ജയിലിലാണ്. നാളെ മുതല്‍ ആഗസ്റ്റ് 3 വരെയാണ് ഇടക്കാല ജാമ്യം. 25000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം.നിയമ പരമായി പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന് ഇപ്പോള്‍ കോടതി നോക്കുന്നില്ല. ഹാള്‍ ടിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. അതേ സമയം
ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുൻകൂട്ടി കണ്ട് അധ്യാപകരുടെ സഹായത്തോടെ ഹാൾടിക്കറ്റ് തയാറാക്കിയതാണെന്ന് കേസ് പരിഗണിക്കുന്നതിനിടെ എതിർഭാഗം ഉന്നയിച്ചു. കൊച്ചിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജാമ്യമെടുത്തെങ്കിലും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. എറണാകുളം ജില്ലയില്‍ പരീക്ഷ എഴുതാന്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ എന്നാണ് കോടതി നിർദ്ദേശം. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.
https://www.facebook.com/Malayalivartha