കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം , എറണാകുളം , ഇടുക്കി , തൃശ്ശൂര്‍ , മലപ്പുറംഎന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.മണ്‍സൂണ്‍ പാത്തി നിലവില്‍ ഉള്ളതിനാലാണ് അടുത്ത 24 മണിക്കൂര്‍ കൂടി നിലവിലെ സ്ഥാനത്ത് തുടരാന്‍ സാധ്യത ഉള്ളത്. ഇന്നത്തേക്ക് ശേഷം മണ്‍സൂണ്‍ പാത്തി പതിയെ തെക്കോട്ടു മാറാനാണ് സാധ്യത.
കര്‍ണാടക മുതല്‍ കോമോറിന്‍ വരെയാണ് ന്യൂനമര്‍ദ്ദപാത്തി ഇപ്പോള്‍ ഉള്ളത്. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടി മിന്നലോട് കൂടിയ വ്യാപകമായ മഴയും ഉണ്ടായേക്കും.അതേസമയം കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha