'ഈ വിഗ്ഗിന് എത്ര രൂപയാകും ചേട്ടാ എന്ന ചോദ്യം അതിന് മനോജ് കെ ജയന്‍ കൊടുത്ത മറുപടി കണ്ടോ...

നടനായും വില്ലനായും ഹാസ്യതാരമായുമെല്ലാം അദ്ദേഹം കയ്യടി നേടാറുണ്ട്. അതുപോലെ സോഷ്യല്‍ മീഡിയയിലും ശക്തമായ സാന്നിധ്യമാണ് മനോജ് കെ ജയന്‍. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ഒരു കമന്റിന് താരം നല്‍കിയ മറുപടിയാണ്.
കഴിഞ്ഞ ദിവസമാണ് താരം ശുഭദിനം നേര്‍ന്നുകൊണ്ട് ഒരു ചിത്രം പങ്കുവച്ചത്. അതിനു താഴെ നിരവധി ആരാധകര്‍ കമന്റുമായി എത്തി. അതിനിടെ ഒരു വിരുതന്റെ കമന്റ് 'ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ' എന്നായിരുന്നു. വൈകാതെ കമന്റിന് രസികന്‍ മറുപടിയുമായി മനോജ് കെ ജയന്‍ എത്തി. 'എനിക്ക് കച്ചവടം ഇല്ല സോറി ' എന്നായിരുന്നു താരം കുറിച്ചത്.
'മനോജേട്ട എങ്ങനെയാണ് ഈ ഗ്ലാമറൊക്കെ കാത്തുസൂക്ഷിക്കുന്നത്..ഞാന്‍ ആകെ വെയിലു കൊണ്ട് കരിവാളിച്ചു പോയി'- എന്നു പരാതിയുമായി ഒരു ആരാധകന്‍ എത്തി. അതിന് 'നമുക്ക് ശരിയാക്കാം' എന്നായിരുന്നു താരത്തിന്റെ മറുപടി.
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ടാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇതില്‍ ശക്തമായ വേഷത്തിലാണ് മനോജ് കെ ജയന്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഷഫീഖിന്റെ സന്തോഷം ആണ് മനോജ് കെ ജയന്റെ പുതിയ ചിത്രം.
https://www.facebook.com/Malayalivartha