ജനിച്ച ഉടനെ മരിച്ചവര്‍ക്കായി പ്രേത വിവാഹം!! മരിച്ചുപോയ രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിച്ചു കാരണം ഇങ്ങനെ!! വരന്റെ മാതാപിതാക്കള്‍ വധുവിന്റെ വീട്ടുകാര്‍ക്ക് പുടവ കൈമാറും.... സാധാരണ വിവാഹങ്ങളില്‍ കാണുന്ന പോലെ വീഡിയോയും, ക്യാമറയും, സദ്യയും എല്ലാം ഇതിലും ഉണ്ടാകും... കൂടാതെ, വിവാഹാഘോഷയാത്രകളും ഉണ്ടാകും... യഥാര്‍ത്ഥ വധൂവരന്മാര്‍ക്ക് പകരം അവരുടെ പ്രതിമകളായിരിക്കും എന്നത് മാത്രമാണ് ഒരേയൊരു വ്യത്യാസം...

ജനിച്ച ഉടനെ മരിച്ചവര്‍ക്കായാണ് പ്രേത വിവാഹം നടത്തുന്നത്. മരിച്ചവരുടെ ആത്മാക്കളെ ബഹുമാനിക്കുന്നതിനുള്ള ഒരു മാര്‍ഗമായിട്ടാണ് ഈ വിവാഹങ്ങള്‍ കണക്കാക്കപ്പെടുന്നത്. ഇങ്ങനെ മരണപ്പെട്ട ഇരുവരെയും വിവാഹം കഴിപ്പിക്കുന്നതിലൂടെ അവരുടെ ആത്മാക്കള്‍ സന്തോഷിക്കും എന്നാണ് ആളുകളുടെ വിശ്വസം. യഥാര്‍ത്ഥ വിവാഹത്തില്‍ കാണുന്ന എല്ലാ ചടങ്ങുകളും പ്രേത വിവാഹത്തിലും കാണും.
മരിച്ച കുട്ടികളുടെ വിവാഹം നടത്തുന്നത് അവരുടെ വീട്ടുകാര്‍ തന്നെയാണ്. വരന്റെ മാതാപിതാക്കള്‍ വധുവിന്റെ വീട്ടുകാര്‍ക്ക് പുടവ കൈമാറും. സാധാരണ വിവാഹങ്ങളില്‍ കാണുന്ന പോലെ വീഡിയോയും, ക്യാമറയും, സദ്യയും എല്ലാം ഇതിലും ഉണ്ടാകും. കൂടാതെ, വിവാഹാഘോഷയാത്രകളും ഉണ്ടാകും. യഥാര്‍ത്ഥ വധൂവരന്മാര്‍ക്ക് പകരം അവരുടെ പ്രതിമകളായിരിക്കും എന്നത് മാത്രമാണ് ഒരേയൊരു വ്യത്യാസം.
കഴിഞ്ഞ ആഴ്ചയും കര്‍ണാടകയില്‍ ഇത്തരത്തിലൊരു വിവാഹം നടന്നിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് മരിച്ച ശോഭ, ചന്ദപ്പ എന്നിവരാണ് വിവാഹിതരായത്. ആനി അരുണ്‍ എന്ന യൂട്യൂബറാണ് വിവാഹത്തിന്റെ വിശദാംശങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. 'മരിച്ചവരുടെ വിവാഹമായത് കൊണ്ട് ആകെ ശോകമൂകമാകും അന്തരീക്ഷം എന്ന് ധരിക്കരുത്. മറ്റേതൊരു വിവാഹത്തേയും പോലെയാണ് ഇതും. എല്ലാവരും തമാശകള്‍ പറഞ്ഞ് ചിരിച്ച് ഉല്ലസിച്ചാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. വിവാഹശേഷം കുടുംബത്തിലെ എല്ലാവരും നവദമ്ബതികളെ അനുഗ്രഹിക്കുകയും ചെയ്യുന്നു.'- ആനി അരുണ്‍ പറഞ്ഞു.
https://www.facebook.com/Malayalivartha