Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...

'ഒരു ജൻഡറിലുള്ളവർക്ക് വിദ്യാഭ്യാസവും തൊഴിലും സമ്പത്തും അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അങ്ങനെ സകലതും നിഷേധിച്ചതിലൂടെയാണ് മതങ്ങൾ നിലനിന്നു പോന്നിട്ടുള്ളത്. കാലവും ലോകവും മാറിയപ്പോൾ നിവൃത്തികേടു കൊണ്ട് ചില വിട്ടുവീഴ്ചകൾക്കവർ തയ്യാറായെങ്കിലും അടിസ്ഥാനപരമായി മതമെന്നാൽ അസമത്വം തന്നെയാണ്...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

01 AUGUST 2022 06:25 PM IST
മലയാളി വാര്‍ത്ത

ലിംഗസമത്വത്തിന്റെ ബാലപാഠങ്ങൾ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും തുടങ്ങുന്നതാണ് ഏറ്റവും നല്ലത് എന്ന് വ്യക്തമാക്കുകയാണ് ഡോ . മനോജ് വെള്ളനാട്. ലിംഗസമത്വത്തിന്റെ ബാലപാഠങ്ങൾ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും തുടങ്ങുന്നതാണ് ഏറ്റവും നല്ലത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ജെൻഡർ ന്യൂട്രൽ വസ്ത്രമെന്ന് പറഞ്ഞാൽ മറ്റൊരു ജെൻഡറിന്റെ വസ്ത്രം മാറിയുടുക്കുന്നതിന്റെ പേരല്ല. അതിന് ട്രാൻസ് വെസ്റ്റിസം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ജെൻഡർ ന്യൂട്രൽ വസ്ത്രത്തെ സപ്പോർട്ട് ചെയ്യാൻ പിണറായി വിജയനോ എം.കെ മുനീറിനോ സാരിയോ ചുരിദാറോ ധരിക്കേണ്ട കാര്യമില്ല. കാരണം, അവയൊന്നും ജൻഡർ ന്യൂട്രൽ വസ്ത്രമല്ല എന്നതു തന്നെ.

ലിംഗസമത്വത്തിന്റെ ബാലപാഠങ്ങൾ വീടുകളിൽ നിന്നും സ്കൂളുകളിൽ നിന്നും തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. വസ്ത്രത്തിലെ സമത്വം ലിംഗസമത്വത്തിന്റെ നിരവധി ആസ്പക്റ്റുകളിൽ ഒന്ന് മാത്രമാണ്. കുട്ടികളായിരിക്കുമ്പോൾ സമത്വ സ്വഭാവമുള്ള വസ്ത്രങ്ങൾ ധരിപ്പിക്കാൻ വളരെയെളുപ്പവുമാണ്. ഒരാൾ ധരിക്കുന്ന വസ്ത്രം ശരീരം മറയ്ക്കുന്നതിനൊപ്പം അവർക്കേറ്റവും കംഫർട്ടബിൾ ആയതു കൂടിയാണെങ്കിൽ അതൊരു മികച്ച ചോയിസാണ്. പാന്റും ഷർട്ടുമൊക്കെ എല്ലാ ജൻഡറിലുള്ളവർക്കും കംഫർട്ടബിൾ ആണെന്നതിൽ സംശയവുമില്ല.

സാമാന്യ ബോധമുള്ള ആർക്കും ഇത്രയും കാര്യങ്ങൾ സിമ്പിളായി മനസിലാവും. ആവേണ്ടതാണ്. ഇനി പ്രശ്നം വരുന്നത് ഇതിനെ മതവുമായി കൂട്ടിക്കെട്ടുമ്പോഴാണ്. ഈ വിഷയത്തിൽ മതവാദികളുടെ വലിയ പ്രശ്നം വസ്ത്രസ്വാതന്ത്ര്യത്തിലെ കൈകടത്തലാണെന്ന് അവർ നമ്മളെ തെറ്റിദ്ധരിപ്പിക്കും. പക്ഷെ അതല്ലാ, ലിംഗസമത്വം എന്ന അടിസ്ഥാന ആശയം തന്നെയാണ് അവരുടെ പ്രധാന ശത്രു.

ലിംഗസമത്വത്തെ അംഗീകരിച്ചാൽ പിന്നെ ഒരു മതത്തിനും ഇവിടെ നിലനിൽപ്പില്ലാതെ വരും. മതങ്ങൾ ഉണ്ടായതും നിലനിൽക്കുന്നതും തന്നെ ലിംഗപരമായ അസമത്വത്തിന് മുകളിലാണ്. ഒരു ജൻഡറിലുള്ളവർക്ക് വിദ്യാഭ്യാസവും തൊഴിലും സമ്പത്തും അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും അങ്ങനെ സകലതും നിഷേധിച്ചതിലൂടെയാണ് മതങ്ങൾ നിലനിന്നു പോന്നിട്ടുള്ളത്. കാലവും ലോകവും മാറിയപ്പോൾ നിവൃത്തികേടു കൊണ്ട് ചില വിട്ടുവീഴ്ചകൾക്കവർ തയ്യാറായെങ്കിലും അടിസ്ഥാനപരമായി മതമെന്നാൽ അസമത്വം തന്നെയാണ്.

അതുകൊണ്ട് മതവാദികളോട് വസ്ത്രത്തിലെ സമത്വത്തെ പറ്റി ചർച്ച ചെയ്തതുകൊണ്ട് യാതൊരു കാര്യവുമില്ല. അവർ മറ്റേതോ നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ്. അവരുടെ ജൽപ്പനങ്ങളെ പുച്ഛത്തോടെ അവഗണിച്ച്, വരുന്ന തലമുറയെ ബോധവത്കരിക്കുകയേ വഴിയുള്ളൂ.
മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (11 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (12 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (18 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (24 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (30 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

Malayali Vartha Recommends