സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിനായി വനിത പോലീസ് സ്റ്റേഷന്‍.... അനന്ത്നാഗില്‍ ദക്ഷിണ കശ്മീരിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു

സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിനായി വനിത പോലീസ് സ്റ്റേഷന്‍.... അനന്ത്നാഗില്‍ ദക്ഷിണ കശ്മീരിലെ ആദ്യ വനിത പോലീസ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു.
ഡിജിപി ദില്‍ബാഗ് സിംഗാണ് പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അനന്ത്നാഗ്, പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം എന്നിവിടങ്ങളിലാകും പോലീസ് പ്രവര്‍ത്തിക്കുക.സ്ത്രീകള്‍ക്ക് മാത്രമായി പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് വഴി സ്ത്രീകള്‍ക്ക് പരാതികള്‍ അറിയിക്കുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.
ഭയരഹിതമായി സ്ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ അവസരമൊരുക്കുകയാണ് ഇതു വഴിയെന്ന് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള താഹിറ അക്തര്‍ പറഞ്ഞു.
സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിനും അവരെ മനസിലാക്കുന്നതിനും വനിത ഉദ്യോഗസ്ഥര്‍ക്ക് കഴിയും. പുരുഷ ഉദ്യോഗസ്ഥനോട് പറയാന്‍ മടിക്കുന്ന പരാതികളും സുഗമമായി പരിഹരിക്കാന്‍ വനിത പോലീസിന് കഴിയും.
സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ കശ്മീരില്‍ വനിത പോലീസ് എത്തുന്നതോടെ സ്ത്രീകളുടെ അന്തരീക്ഷം മെച്ചപ്പെടുത്തും.ഇരകളെ പോലീസിന് സംരക്ഷിക്കാനാകും. ഇത്തരത്തില്‍ വനിതാ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചതില്‍ വന്‍ സന്തോഷത്തിലാണ് ജനങ്ങള്‍. 2022-ല്‍ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയിലാണ് ആരംഭിച്ചത്.
"https://www.facebook.com/Malayalivartha