മദ്യപിച്ച് കടയില്‍ വന്നിരിക്കുന്നത് വിലക്കിയതിന് വിരോധം; യുവതിയെ ആക്രമിച്ചു വസ്ത്രം വലിച്ചുകീറി മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ദിനംപ്രതി മദ്യപിച്ച് കടയില്‍ വന്നിരിക്കുന്നത് വിലക്കിയതിന്റെ വിരോധത്തില്‍ യുവതിയെ ആക്രമിച്ചു മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയിലായതായി റിപ്പോർട്ട്. കല്ലുവാതുക്കല്‍ വട്ടക്കുഴിക്കല്‍ ജോസ് വില്ലയില്‍ ജോസ് (38) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായിരിക്കുന്നത്.
അതോടൊപ്പം തന്നെ യുവതി നടത്തുന്ന ഹോട്ടലില്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്നതിനാല്‍ പ്രതിയെ കടയുടമയായ യുവതിയുടെ ഭര്‍ത്താവ് വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കടയില്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്. ഇതിനെ തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ശാരീരികമായി ഉപദ്രവിക്കുകയും വസ്ത്രം വലിച്ചുകീറി മാനഹാനിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
ഇതേതുടർന്ന് ഒളിവില്‍പ്പോയ പ്രതിക്കെതിരേ യുവതി നല്‍കിയ പരാതിയില്‍ പാരിപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജോസ് പിടിയിലായിരിക്കുന്നത്. പാരിപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബ്ബാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുരേഷ്‌കുമാര്‍. രാമചന്ദ്രന്‍, സി.പി.ഒ. ശ്രീകുമാര്‍, ഷാജി, സജി, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കയ്യോടെ പിടികൂടിയത്.
https://www.facebook.com/Malayalivartha