പതിനാറുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 42കാരന് ജീവപര്യന്തം തടവും കാല്‍ ലക്ഷം പിഴയും...

പതിനാറുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച വധശ്രമ കേസില്‍ 42 കാരന് ജീവപര്യന്തം തടവും കാല്‍ ലക്ഷം പിഴയും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചു. ചിറയിന്‍കീഴ് കൊടുമണ്‍ ആര്‍.ഡി. ഭവനില്‍ ഷൈജുവെന്ന രാഹുലിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം 1 വര്‍ഷം അധിക തടവനുഭവിക്കാനും ജഡ്ജി എം.പി. ഷിബു ഉത്തരവിട്ടു.
2018 മെയ് 19 നാണ് സംഭവം നടന്നത്. മുടപുരം പുത്തന്‍ വിള കാവേരി നിവാസില്‍ അജയന്‍ മകന്‍ വിദ്യര്‍ത്ഥിയായ വിഷ്ണു(16) വിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തേങ്ങ പൊതിക്കുന്ന കമ്പിപ്പാര കൊണ്ട് തലക്കടിച്ചതില്‍ തലയോട്ടി പൊട്ടിയ അവസ്ഥയില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചതിനാലാണ് ജീവന്‍ തിരിച്ചു കിട്ടിയത്.
സംഭവ ദിവസം 'വിഷ്ണു ശാര്‍ക്കരയിലെ സലൂണില്‍ തലമുടി വെട്ടിക്കാന്‍ ചെന്നു. കടയിലെ തിരക്കു കാരണം പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha