സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും! തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങൾ; ഓണക്കിറ്റിന് 400 കോടി സർക്കാർ അനുവദിച്ചു

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റുകൾ ഓഗസ്റ്റ് 10ന് ശേഷം വിതരണം ചെയ്യും. തുണി സഞ്ചി ഉൾപ്പെടെ 14 ഉൽപ്പന്നങ്ങളാണ് കിറ്റിലുള്ളത്. ഓണക്കിറ്റ് വിതരണം റേഷൻ കടയുടമകൾ സേവനമായി കാണണമെന്നും ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് സിവിൽ സപ്ലൈസിന് 400 കോടി രൂപ സർക്കാർ അനുവദിച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ട കിറ്റിന് 434 രൂപയാണ് കണക്കാക്കുന്നത്. ലോഡിംഗ്, കടത്തുകൂലി എന്നിവയ്ക്കായുള്ള 13 രൂപയും ചേർത്ത് ഒരു കിറ്റിന് 447 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
ഓണത്തിന് മുമ്പ് മുഴുവൻ കിറ്റുകളുടെയും വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. അതേസമയം ഓണത്തിന്റെ ഭാഗമായി സർക്കാർ നടത്തുന്ന ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 27 ന് നടക്കും. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മണ്ഡല അടിസ്ഥാനത്തിലും ഫെയറുകൾ നടത്തും. സപ്ലെെകോ സൂപ്പർ മാർക്കറ്റുകളിൽ സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ പഞ്ചക്കറി ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ നൽകും. ഫെയറിന് അനുബന്ധമായി സൂപ്പർമാർക്കറ്റുകളിൽ 1000 രൂപ വില വരുന്ന കിറ്റ് ലഭ്യമാകും.
https://www.facebook.com/Malayalivartha