വാക്കു തര്‍ക്കം കയ്യാങ്കളിയായി....മൊബൈലില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയായി.... അടിയേറ്റു വീണ സഹോദരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

വാക്കു തര്‍ക്കം കയ്യാങ്കളിയായി....മൊബൈലില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം കയ്യാങ്കളിയായി.... അടിയേറ്റു വീണ സഹോദരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൊബൈലില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ അനുജന്‍ ജ്യേഷ്ഠനെ അടിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊപ്പത്താണ് സംഭവം. മുളയന്‍കാവ് നടയ്ക്കല്‍ വീട്ടില്‍ സന്‍വര്‍ സാബു (40) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ഷക്കീറിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
മൊബൈലില്‍ പാട്ട് വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. ഷക്കീര്‍ മരക്കഷ്ണം കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നും പൊലീസ് പറഞ്ഞു.
സന്‍വര്‍ ബാബു ഉച്ചത്തില്‍ പാച്ച് വെച്ചപ്പോള്‍ ശബ്ദം കുറയ്ക്കാന്‍ ഷക്കീര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തിലേക്ക നയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha