കനത്ത മഴ... സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ നഷ്ടമായത് 12 പേരുടെ ജീവന്‍. പത്തു ജില്ലകളില്‍ റെഡ് അലര്‍ട്ടും നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലനില്‍ക്കുകയാണ്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. അച്ചന്‍കോവില്‍, മണിമല, നെയ്യാര്‍ നദികളില്‍ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിപ്പുണ്ട്. കടല്‍പ്രക്ഷുബ്ധമാണ്.
മലയോരമേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും ക്യാമ്പുകള്‍തുറക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പത്തുജില്ലകളില്‍ ദേശീയ ദുരന്തനിവാരണസേനയെ വിന്യസിച്ചു.
ജില്ലാകലക്ടര്‍മാരോട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും മുന്നൊരുക്കങ്ങള്‍ കുറ്റമറ്റതാക്കാനും സര്‍ക്കാര്‍നിര്‍ദേശം നല്‍കി. ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 95 ആയി. കനത്ത മഴ മൂലം 24 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി തകര്‍ന്നത് 23 വീടുകള്‍ ആണ്. 71 വീടുകള്‍ക്ക് ഭാഗികമായി കേടുപാട് പറ്റി. മൂന്ന് ദിവസത്തെ മഴയില്‍ 126 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
കണ്ണൂര്‍ നെടുംപുറംചാലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ചന്ദ്രന്റെ മൃതദേഹം കണ്ടെത്തി. ഇതോടെ പേരാവൂരില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ടര വയസുകാരി നുമ തസ്ലിനും വെള്ളറ കോളനിയിലെ രാജേഷുമാണ് മരിച്ച മറ്റുരണ്ടുപേര്‍. കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
പുല്ലകയാറ്റിലൂടെ ഒഴുകിയെത്തിയ സാധനങ്ങള്‍ പിടിക്കുന്നതിനിടെയാണ് റിയാസ് അപകടത്തില്‍ പെട്ടത്. കാഞ്ഞിരപ്പള്ളി കരിമ്പുകയത്ത് വീടുകളിലും അംഗന്‍വാടിയിലും കയറിയ വെള്ളം ഇറങ്ങി. കൂട്ടിക്കല്‍ മ്ലാക്കരയില്‍ പാലം തകര്‍ന്നിനെ തുടര്‍ന്ന് മറുകരയില്‍ കുടുങ്ങിയ മൂന്ന് കുടുംബങ്ങളെ രക്ഷിച്ച് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha