മഴക്കെടുതി രൂക്ഷം.....അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെങ്ങും അതിജാഗ്രത... വിവിധയിടങ്ങളിലായി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരണം 12 ആയി, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മഴക്കെടുതി രൂക്ഷം.....അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെങ്ങും അതിജാഗ്രത... വിവിധയിടങ്ങളിലായി കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരണം 12 ആയി, കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെ നെടുംപുറംചാലില്‍ രണ്ടിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കൊളക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചെങ്ങന്നൂര്‍ സ്വദേശി നദീറയുടെ മകള്‍ നുമ തസ്ലിമ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി.
നെടുപുറംചാല്‍ താഴെ വെള്ളോറ കോളനിയിലെ രാജേഷ് (40), മണ്ണാളി ചന്ദ്രന്‍ ( 45) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വെള്ളം വരുന്നതിന്റെ ഇരമ്പല്‍ കേട്ട് വീടിന്റെ പിന്‍ ഭാഗത്തേക്ക് വന്നപ്പോഴാണ് ഒഴുക്കില്‍ പെട്ടത്. നദീറയുടെ പിടിവിട്ട് മകള്‍ ഒഴുകിപ്പോകുകയായിരുന്നു.
നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. വീടിനൊപ്പം ഒഴുകിപ്പോയ രാജേഷിന്റെ മൃതദേഹം പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്.
അതേസമയം തിരുവനന്തപുരത്ത് മഴതുടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കൊല്ലംജില്ലയിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ഇടുക്കിയിലും ശക്തമായി തുടരുന്നതിനാലും, ജില്ലയില്‍ റെഡ് അലെര്‍ട്ട് നിലനില്‍ക്കുന്നതിനാലും ഇടുക്കി ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍,സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
പത്തനംതിട്ടയില്‍ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് മാറ്റമില്ല. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2,3,4 തിയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും അതിതീവ്ര മഴ തുടരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷകള്‍, പി.എസ്.സി പരീക്ഷകള്‍ എന്നിവ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കും.
വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയ്ക്ക് മാറ്റമില്ല.
പാലക്കാട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ . നാളെ നടക്കാനിരിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. തൃശ്ശൂര്‍- ജില്ലയില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴ തുടരുന്നതിനാലും ബുധനാഴ്ച അങ്കണവാടികള്‍ അടക്കം നഴ്സറി തലം മുതല്‍ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കും.
എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച്ച അവധി ആയിരിക്കുമെന്ന് എറണാകുളംജില്ലാ കളക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു. ആലപ്പുഴ- ജില്ലയില്‍ റെഡ് അലര്‍ട്ട് നില നില്‍ക്കുന്നതിനാല്‍ പ്രൊഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
കോട്ടയത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യതയെത്തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് എം.ജി,കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.
"
https://www.facebook.com/Malayalivartha