അതി തീവ്രമഴ.... നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും....ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മുന്നറിയിപ്പ്, നീലിമല പാതയിലൂടെ ഭക്തര്‍ക്ക് പ്രവേശനമില്ല, പമ്പയില്‍ സ്നാനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി , ശബരിമല ശ്രീകോവിലിന്റെ ചോര്‍ച്ച സംബന്ധിച്ച പരിശോധനയും ഇന്ന് സന്നിധാനത്ത് നടക്കും

അതി തീവ്രമഴ.... നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും....ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് മുന്നറിയിപ്പ്, നീലിമല പാതയിലൂടെ ഭക്തര്‍ക്ക് പ്രവേശനമില്ല, പമ്പയില്‍ സ്നാനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ന് വൈകുന്നേരമാണ് ക്ഷേത്രനട തുറക്കുന്നത്. നീലിമല പാതയിലൂടെ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. അതേസമയം ശബരിമലയില്‍ കഴിഞ്ഞ ഏതാനും മണിക്കൂറായി മഴ കുറഞ്ഞു നില്‍ക്കുന്നുണ്ടെന്നാണ് സൂചന. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥര്‍.
എന്നാല്‍ തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ സ്നാനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി്. പമ്പ അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി.
അതേസമയം ശബരിമല ശ്രീകോവിലിന്റെ ചോര്‍ച്ച സംബന്ധിച്ച പരിശോധനയും ഇന്ന് സന്നിധാനത്ത് നടക്കും. രാവിലെ 8.30നാണ് പരിശോധന നടക്കുക. ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം വിജിലന്‍സ്, ക്ഷേത്രം തന്ത്രി, തിരുവാഭരണം കമ്മീഷണര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തുക.
ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് പരിശോധിച്ചാല്‍ മാത്രമേ ചോര്‍ച്ചയുടെ തീവ്രത എത്രത്തോളമെന്ന് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha