സ്വപ്നം സഫലമാകാതെ യാത്രയായി .... കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം, ലക്ഷ്യസ്ഥാനമായ കശ്മീരിലെത്താന്‍ മൂന്നുദിവസം മാത്രം ശേഷിക്കെയാണ് അനസ് യാത്രയായത്

സ്വപ്നം സഫലമാകാതെ യാത്രയായി .... കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റ് ബോര്‍ഡില്‍ യാത്ര പുറപ്പെട്ട മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാംകല്ല് സ്വദേശി അനസ് ഹജാസാണ് മരിച്ചത്.
മുപ്പത്തിയൊന്നുകാരനായ അനസിനെ ട്രക്കിടിച്ചെന്നാണ് വിവരം. സംഭവ സ്ഥലത്ത് വെച്ചു തന്നെ അനസിന് ജീവന്‍ നഷ്ടമായി. ഇന്ന് രാവിലെ ഹരിയാനയിലെ കല്‍ക്കയില്‍ വെച്ചായിരുന്നു അപകടം നടന്നത്.
ജനങ്ങള്‍ക്കിടയില്‍ സ്‌കേറ്റിങ്ങിനെ കുറിച്ച് അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മെയ് 29നാണ് അനസ് കന്യാകുമാരിയില്‍ നിന്നും കശ്മീരിലേക്കുള്ള യാത്ര പുറപ്പെട്ടത്.
വിവിധ സംസ്ഥാനങ്ങള്‍ താണ്ടി ഹരിയാനയില്‍ എത്തി. ലക്ഷ്യസ്ഥാനമായ കശ്മീരിലെത്താന്‍ മൂന്നുദിവസം മാത്രം ശേഷിക്കെയാണ് അനസ് യാത്രയായത്.
തന്റെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെ അനസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈ 30ന് അമ്പാലയിലെ ഗുരുദ്വാരയുടെ ചിത്രമാണ് ഏറ്റവുമൊടുവില്‍ പങ്കുവെച്ചത്. മൂന്നുവര്‍ഷം മുമ്പാണ് സ്‌കേറ്റിങ്ങിലേക്ക് അനസ് കടക്കുന്നത്. ആരുടെയും സഹായമില്ലാതെ സ്‌കേറ്റിങ് പഠിച്ച അനസ് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ സ്‌കേറ്റ് ബോര്‍ഡിലൊരു യാത്രയെന്ന സ്വപ്നം കണ്ടിരുന്നു.
കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടിയ അനസ് ടെക്നോ പാര്‍ക്കിലും ബിഹാറിലെ സ്വകാര്യ സ്‌കൂളിലും ജോലി ചെയ്തിരുന്നു. ഈ ജോലികളൊക്കെ ഉപേക്ഷിച്ചാണ് തന്റെ സ്വപ്നയാത്രക്ക് ഒരുങ്ങിയത്. യാത്ര പുറപ്പെടുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ഇതിനെ കുറിച്ച് ചിന്തിച്ചത്. പിന്നാലെ ഹെല്‍മെറ്റും രണ്ട് ജോഡി വസ്ത്രവും ഷൂസുമെടുത്ത് യാത്ര പുറപ്പെട്ടു. തുടക്കത്തില്‍ 100 കിലോമീറ്ററോളം യാത്ര ചെയ്തിരുന്ന അനസ് ആരോഗ്യം പരിഗണിച്ച് 30 കിലോമീറ്ററായി കുറച്ചിട്ടുണ്ടായിരുന്നു.
കശ്മീരെന്ന സ്വപ്നം സഫലമായതിന് ശേഷം നേപ്പാള്‍, കംബോഡിയ, ഭൂട്ടാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ എല്ലാ സ്വപ്നങ്ങളും പാതി വഴിയാക്കി അനസ് യാത്രയായി.
"
https://www.facebook.com/Malayalivartha