രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും.... സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യം കോഴിക്കോട്ട് നടത്തും

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സ്‌കൂളുകളില്‍ ഇത്തവണ കലോത്സവവേദികളുണരും.... സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യം കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ധാരണയായി കഴിഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ അവസാനത്തിലോ നവംബര്‍ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.
സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ കോട്ടയത്തും അധ്യാപകദിനാഘോഷവും ടി.ടി.ഐ. കലോത്സവവും സെപ്റ്റംബറില്‍ കണ്ണൂരിലും സംഘടിപ്പിക്കാനും ധാരണയായി.
സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറില്‍ എറണാകുളത്ത് നടത്തും. സ്പെഷല്‍ സ്‌കൂള്‍ കലോത്സവം കോട്ടയത്ത് നടത്തും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സ്‌കൂള്‍ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ വീണ്ടും തുടങ്ങാനൊരുങ്ങുന്നത്. അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ കണ്ണൂരില്‍ നടത്തും.
അതേസമയം ഒന്നാം പാദവാര്‍ഷിക പരീക്ഷ ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ നടക്കും. അധ്യയനം തുടങ്ങാന്‍ വൈകിയതിനാല്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് പാദവാര്‍ഷിക പരീക്ഷ നടത്തില്ല. ദക്ഷിണേന്ത്യന്‍ ശാസ്ത്രമേള ഇത്തവണ കേരളത്തില്‍ നടത്തും. മലപ്പുറം, കൊല്ലം എന്നിവയാണ് വേദിക്കായി പരിഗണിക്കുക.
"
https://www.facebook.com/Malayalivartha