നെടുമങ്ങാട് ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: നാല് ദിവസം പഴക്കമുള്ളതാണെന്ന് റിപ്പോർട്ട്

നെടുമങ്ങാട് നാല് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കല്ലിംഗൽ ബിവറേജിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആര്യനാട് പറണ്ടോട് വലിയ കലുങ്ക് ഷിബു മന്ദിരത്തിൽ വേണു ഗോപാലൻ നായരുടെ മകൻ ആര്യനാടൻ എന്ന് വിളിക്കുന്ന ഷിബു (41)വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ദുർഗന്ധം ഉണ്ടായതോടെ കെട്ടിടത്തിൽ നോക്കിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വീട്ടിൽ മുറിക്കുള്ളിൽ മരിച്ച് കിടക്കുന്നതായാണ് കണ്ടത്. കഴിഞ്ഞ ദിവസം ഷിബുവിനെ കാണ്മാനില്ല എന്ന് അമ്മ സതി കുമാരി നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം കഴിഞ്ഞ മാസം 27 മുതൽ കാൺമാനില്ല എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. മാത്രമല്ല ഷിബു മദ്യപിച്ച് വീട്ടിൽ പോകാതെ ഈ കെട്ടിടത്തിലും പരിസരങ്ങളിലും ആണ് കഴിഞ്ഞു വന്നിരുന്നത്. അവിവാഹിതനായ ഇയാൾ ഓട്ടോ ഡ്രൈവർ ആണ്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha